അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : മു​ന്ന​ണി​ക​ൾ പ്രചാരണ ചൂടിലേക്ക്
Sunday, September 22, 2019 10:19 PM IST
തു​റ​വൂ​ർ: അ​രൂ​രി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ മൂ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ പേ​ര് ചേ​ർ​ക്കു​ന്ന ജോ​ലി​ക​ളും ബൂ​ത്ത് ക​മ്മ​ിറ്റി രൂ​പി​ക​ര​ണ​വും പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു. സി​പി​എം ഇ​പ്പോ​ൾ ഭ​വ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി ആ​ശ​യ സം​വ​ദം ന​ട​ത്തു​ക​യാ​ണ്.

സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ഭ​വ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലൂ​ടെ. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് പ​തി​ന​ഞ്ച് ബൂ​ത്തു​ക​ൾ വീ​തം ഓ​രോ​രു​ത്ത​ർ​ക്ക് ചാ​ർ​ജ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഒ​രു ബൂ​ത്തി​ൽ സം​സ്ഥാ​ന, ജി​ല്ലാ, ഏ​രി​യാ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ പ​തി​ന​ഞ്ച് പേ​ർ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ക്കാ​ല​മാ​യി എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ, പി. ​ജ​യ​രാ​ജ​ൻ, എം. ​ഷം​ഷു​ദ്ദീ​ൻ, ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ മ​ണ്ഡ​ല​ത്തി​ൽ താ​മ​സി​ച്ച് സി​പി​എ​മ്മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു ത​വ​ണ​യും വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച എ. ​എം. അ​രീ​ഫ് ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ അ​റു​ന്നൂ​റി​ല​ധി​കം വോ​ട്ടി​ൽ പി​ന്നോ​ക്കം പോ​യ​ത് തെ​ല്ലൊ​ന്നു​മ​ല്ല സി​പി​എ​മ്മി​നെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​ത്തി​യി​രി​ക്കു​ന്ന​ത്. മ​റ്റു മ​ണ്ഡ​ല​ങ്ങ​ൾ യു​ഡി​എ​ഫ് മ​ണ്ഡ​ല​മാ​യ​തി​നാ​ൽ തോ​റ്റ​ലും കു​ഴ​പ്പ​മി​ല്ല. സി​റ്റിം​ഗ് മ​ണ്ഡ​ല​മാ​യ അ​രൂ​ർ ന​ഷ്ട​പ്പെ​ടു​ന്ന​ത് സി​പി​എ​മ്മി​ന് അം​ഗീ​ക​രി​ക്കു​വാ​ൻ സാ​ധ്യ​മ​ല്ല. അ​തി​നാ​ൽ ത​ന്നെ ഏ​തു വി​ധേ​ന​യും സീ​റ്റു നി​ല​നി​ർ​ത്തു​ക എ​ന്ന​താ​ണ് സി​പി​എ​മ്മി​ന്‍റെ അ​ത്യ​ന്തി​ക ല​ക്ഷ്യം. എ​ന്നാ​ൽ എ.​എം. ആ​രീ​ഫി​ന്േ‍​റ​യും സി​പി​എ​മ്മി​ന്‍റെ​യും കു​ത്ത​ക ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ക​ർ​ക്കാ​നാ​യ​ത് യു​ഡി​എ​ഫി​ന് പ്ര​ത്യേ​കി​ച്ച് കോ​ണ്‍​ഗ്ര​സി​ന് വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മു​ന്പു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ നി​ന്ന് വ്യ​ത്യാ​സ്ഥ​മാ​യി വ​ള​രെ അ​ടു​ക്കും ചി​ട്ട​യോ​ടും കൂ​ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് യു​ഡി​എ​ഫി​ൽ പ്ര​ത്യേ​കി​ച്ച് കോ​ണ്‍​ഗ്ര​സി​ൽ ന​ട​ക്കു​ന്ന​ത്.

സ്ഥാ​നാ​ർ​ഥി ആ​രാ​യാ​ലും വി​ജ​യി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് യു​ഡി​എ​ഫ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. എ​ൻ​ഡി​എ മു​ന്ന​ണി​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​ഡി​എ യോ​ഗം കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്. ബി​ഡി​ജ​ഐ​സ് ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത് എ​ന്ന് ഉ​റ​പ്പാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച അ​നി​യ​പ്പ​ൻ ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​കു​വാ​നാ​ണ് സാ​ധ്യ​ത. മ​റ്റു ചി​ല പേ​രു​ക​ളും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജാ​ഥ​യും സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മേ​ഖ​ലാ ജാ​ഥ​ക​ളും മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ക​യാ​ണ്.

പ്ര​വ​ർ​ത്ത​നം
ശ​ക്ത​മാ​ക്കി: യു​ഡി​എ​ഫ്

യു​ഡി​എ​ഫ് ബൂ​ത്ത് ത​ല​ക​മ്മി​റ്റി​ക​ളു​ടെ രൂ​പീ​ക​ര​ണം പൂ​ർ​ത്തി​ക​രി​ച്ചു. 18മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളും പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി. പ്ര​വ​ർ​ത്ത​ന ചു​മ​ത​ല​യു​ടെ മേ​ൽ​നോ​ട്ട​ത്തി​നാ​യി മു​തി​ർ​ന്ന നേ​താ​ക്ക​ളെ നി​യ​മി​ച്ചു. ഡി​സി​സി സ​ഭാ​ര​വാ​ഹി​ക​ൾ​ക്കാ​ണ് ചു​മ​ത​ല. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും വോ​ട്ട​ർ​പ​ട്ടി​ക പ​രി​ശോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ കെ.​വി.​തോ​മ​സ്, പി.​ടി.​തോ​മ​സ് ഉ​ണ്ട​പ്പെ​ടെു​ള്ള അ​ഞ്ച് മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ ക​മ്മി​റ്റി ഒ​ന്നി​ട വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ യോ​ഗം ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തും. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 10 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​ദ​യാ​ത്ര യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ​ചാ​ണ്ടി, ബെ​ന്നി​ബ​ഹ​നാ​ൽ, വി.​എം.​സു​ധീ​ര​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​ലി​ജു പ​റ​ഞ്ഞു.

നേ​രി​ടാ​ൻ സ​ജ്ജ​രാ​യി: എ​ൽ​ഡി​എ​ഫ്

സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ എ​ൽ​ഡി​എ​ഫ് മു​ന്നി​ലാ​ണ്. തി​ര​ഞ്ഞെ​ടു​പ്പി​ന് നേ​രി​ടാ​ൻ ര​ണ്ട് മാ​സം മു​ന്പേ സം​ഘ​ട​നാ മി​ഷ​ന​റി സ​ജ​മാ​ക്കി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി​യ​ത്. ചു​വ​രു​ക​ൾ ബു​ക്ക് ചെ​യ്തു വെ​ള്ള​പൂ​ശ​ൽ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.
സ​ർ​ക്കാ​ർ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ മ​ണ്ഡ​ല​ത്തി​ൽ അ​ഞ്ച് മേ​ഖ​ലാ ജാ​ഥ​ക​ൾ​ക്ക് ഇ​ന്ന​ലെ തു​ട​ക്കം കു​റി​ച്ചു. 24ന് ​ജാ​ഥ​ക​ൾ സ​മാ​പി​ക്കു​ന്ന​ത്. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​ബി. ച​ന്ദ്ര​ബാ​ബു അ​രൂ​ർ, അ​രൂ​ർ​കു​റ്റി പ​ഞ്ചാ​യ​ത്തു​ക​ളി​ലും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം മ​നു സി. ​പു​ളി​ക്ക​ൽ തു​റ​വ​റൂ​റും കു​ത്തി​യ​തോ​ടും സി​ഐ​ടി​യു നേ​താ​വ് കെ.​പ്ര​സാ​ദ് പ​ള്ളി​പ്പു​റം, തൈ​ക്കാ​ട്ട്ശേ​രി​യി​ലും പി.​പി.​ചി​ത്ത​ര​ഞ്ച​ൻ പാ​ണാ​വ​ള്ളി​യും പെ​രു​ന്പ​ള​വും ബാ​ബു​ജാ​ൻ എ​ഴു​പു​ന്ന, കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​ശ​ദീ​ക​ര​ണ ജാ​ഥ​ന​ട​ത്തും. ജാ​ഥാ ക്യാ​പ്റ്റ​ൻ​മാ​രി​ൽ ബാ​ബു​ജാ​ൻ ഒ​ഴി​കെ​യു​ള്ള​വ​ർ സ്ഥാ​നാ​ർ​ഥിി പ​രി​ഗ​ണ​ന​യി​ൽ പേ​ർ പ​റ​ഞ്ഞു കേ​ൾ​ക്കു​ന്ന​വ​രാ​ണ്.
പ്ര​ച​ര​ണ ജാ​ഥ​യി​ൽ നേ​താ​ക്ക​ളു​ടെ നീ​ണ്ട​നി​ര വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കും. മ​ന്ത്രി തോ​മ​സ് ഐ​സ​ക്, മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ, എം.​വി.​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ, പി.​ജ​യ​രാ​ജ​ൻ, കൃ​ഷ്ണ​ദാ​സ്, എം.​വി.​രാ​ജേ​ഷ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. വി​ജ​യ സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​യെ ഉ​ട​ൻ സം​സ്ഥാ​ന നേ​തൃ​ത്വം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​നാ​സ​ർ വ്യ​ക്ത​മാ​ക്കി.

വോ​ട്ട് ചോ​ർ​ച്ച ത​ട​യും:
എ​ൻ​ഡി​എ

മ​ണ്ഡ​ലം ബി​ഡി​ജ​ഐ​സ് ആ​യ​തി​നാ​ൽ ബി​ഡി​ജ​ഐ​സ് ജി​ല്ലാ നേ​തൃ​ത്വം ഇ​ന്ന് ആ​ല​പ്പു​ഴ​യി​ൽ ചേ​ർ​ന്ന് സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് കൈ​മാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യ വോ​ട്ട് ചോ​ർ​ച്ച ക​ണ്ടെ​ത്തി. അ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ടി​യു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്. വി​ജ​യ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു​ള്ള സ്ഥാ​നാ​ർ​ത്ഥി​യെ എ​ൻ.​ഡി.​എ സം​സ്ഥാ​ന നേ​തൃ​ത്വം വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ബി.​ജെ.​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സോ​മ​ൻ പ​റ​ഞ്ഞു.