പ്ര​തി​ഷേ​ധി​ച്ചു
Sunday, September 22, 2019 10:19 PM IST
ചേ​ർ​ത്ത​ല: ന​ഗ​ര​ത്തി​ലെ പ​ട​യ​ണി പാ​ല​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്പോ​ൾ അ​ധി​കാ​രി​ക​ൾ മൗ​നം പാ​ലി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണെ​ന്ന് ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ ര​ണ്ട് ജീ​വ​നു​ക​ളാ​ണ് ഇ​വി​ടെ പൊ​ലി​ഞ്ഞ​ത്. വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച് ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്‍റ് സാ​നു സു​ധീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​രു​ണ്‍ കെ. ​പ​ണി​ക്ക​ർ, എം.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. പ​ത്മ​കു​മാ​ർ, സു​മാ ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ലാ​സം​ക്ര​മ നെ​യ്യാ​ട്ട്

ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​ർ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ തു​ലാ​സം​ക്ര​മ നെ​യ്യാ​ട്ട് അ​ടു​ത്ത മാ​സം 18ന് ​ന​ട​ക്കും.​സം​ക്ര​മ സ​മ​യ​മാ​യ അ​ന്നേ ദി​വ​സം പു​ല​ർ​ച്ചെ ഒ​ന്നി​ന് അ​റു​നാ​വു​ഴ​ക്ക് നെ​യ്യ് മാ​ത്ര​മാ​കും​അ​ഭി​ഷേ​കം ചെ​യ്യു​ക. തു​ട​ർ​ന്ന് രാ​വി​ലെ 10 മു​ത​ൽ ന​ട​ക്കു​ന്ന നെ​യ്യാ​ട്ട് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നാ​വ​ശ്യ​മാ​യ നെ​യ്യ് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് വ​ഴി​പ​ടാ​യി സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ആ​ടി​യ ശി​ഷ്ടം നെ​യ്യ് തു​ട​ർ​ന്നു​ള്ള മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ ക്ഷേ​ത്ര ന​ട തു​റ​ന്നി​രി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.