ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ​വു​മാ​യി എ​ക്സൈ​സ് വ​കു​പ്പ്
Sunday, September 22, 2019 10:17 PM IST
ചെ​ങ്ങ​ന്നൂ​ർ: സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പ് വി​മു​ക്തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചെ​ങ്ങ​ന്നൂ​രി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​വി​ധ സ്കൂ​ളു​ക​ളി​ൽ ന​ട​ത്തു​ന്ന ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ ഷി​ന്പു രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ൽ​സ​മ്മ ഏ​ബ്ര​ഹാം, പ്ര​ധാ​നാ​ധ്യാ​പി​ക ജ​സി എം. ​നൈ​നാ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി തോ​മ​സ് വ​ർ​ഗീ​സ്, അ​ല​ക്സ് വ​ർ​ഗീ​സ് മാ​വേ​ലി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​കെ. ശ്രീ​കു​മാ​ർ ക്ലാ​സ് ന​യി​ച്ചു.
ചെ​ങ്ങ​ന്നൂ​രി​ലെ മു​ഴു​വ​ൻ സ്കു​ളു​ക​ളി​ലും ഉ​ട​ൻ ത​ന്നെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ചെ​ങ്ങ​ന്നൂ​ർ എ​ക്സൈ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.