സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണം ക്രൈ​സ്ത​വ​ന്‍റെ ജീ​വി​ത​ല​ക്ഷ്യം: മാ​ർ തോ​മ​സ് ത​റ​യി​ൽ
Sunday, September 22, 2019 10:17 PM IST
ച​ങ്ങ​നാ​ശേ​രി: ക്രൈ​സ്ത​വ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ല​ക്ഷ്യം ലോ​ക​മെ​ങ്ങും പോ​യി സു​വി​ശേ​ഷം അ​റി​യി​ക്കു​ക എ​ന്ന​താ​ണെ​ന്നും മ​റ്റു​ള്ള​വ​രോ​ട് സു​വി​ശേ​ഷം പ​റ​യ​ണ​മെ​ങ്കി​ൽ ഞാ​നെ​ന്തി​ന് ക്രി​സ്ത്യാ​നി​യാ​യി​രി​ക്ക​ണം എ​ന്ന ബോ​ധ്യ​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ. ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് അ​തി​രൂ​പ​താ കൗ​ണ്‍​സി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. . ഈ​ശോ​യാ​ണ് ഏ​ക ര​ക്ഷ​ക​ൻ എ​ന്ന തി​രി​ച്ച​റി​വു​ണ്ടാ​കു​ന്ന​തി​നും ഈ​ശോ​യെ മ​റ്റു​ള്ള​വ​ർ​ക്ക് പ​ക​ർ​ന്നു കൊ​ടു​ക്കു​വാ​നും മി​ഷ​ൻ​ലീ​ഗി​ലെ കു​ഞ്ഞു മി​ഷ​ന​റി​മാ​ർ​ക്ക് സാ​ധി​ക്ക​ട്ടെ​യെ​ന്നും മാ​ർ തോ​മ​സ് ത​റ​യി​ൽ ആ​ശം​സി​ച്ചു. അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ പെ​രു​ന്പ​ള​ത്തു​ശേ​രി, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് കു​ടി​ലി​ൽ, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് മാ​സ്റ്റ​ർ ഗോ​ഡ്വി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സി ജോ​ജി ഫാ. ​ജോ​സ​ഫ് മാ​ലി​പ്പ​റ​ന്പി​ൽ അ​നു​സ്മ​ര​ണ​വും അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി ന​വീ​ൻ തോ​മ​സ് ജോ​ർ​ജ് കു​ഞ്ഞേ​ട്ട​ൻ അ​നു​സ്മ​ര​ണ​വും ന​ട​ത്തി. ഓ​ർ​ഗ​നൈ​സിം​ഗ് പ്ര​സി​ഡ​ന്‍റ് ഷി​ൻ​സ​ണ്‍ പീ​ടി​ക​ച്ചി​റ​യി​ൽ, ജോ​ണ്‍​സ​ണ്‍ കാ​ഞ്ഞി​ര​ക്കാ​ട്, പ്ര​ഫ. ജാ​ൻ​സ​ണ്‍ ജോ​സ​ഫ്, എ​ബി​ൻ ജോ​സ​ഫ്, സി​സ്റ്റ​ർ മേ​രി റോ​സ് ഡി​എ​ഫ്എ​സ്, ക്രി​സ്റ്റി തോ​മ​സ്, റോ​സ്മി​ൻ റോ​സ് കെ ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.