കെ​ട്ടു​കാ​ഴ്ച​യു​ടെ ഉ​ളി​കു​ത്ത് ക​ർ​മം ന​ട​ന്നു
Sunday, September 22, 2019 10:17 PM IST
മാ​വേ​ലി​ക്ക​ര: പു​തി​യ​കാ​വ് ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​റ്റാ​ർ​കാ​വ് 78-ാം ന​ന്പ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള കെ​ട്ടു​കാ​ഴ്ച​യാ​യ ഭീ​മ​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. മീ​ന​ഭ​ര​ണി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷേ​ത്രാ​വ​കാ​ശി​ക​ളാ​യ ത​ഴ​ക്ക​ര, ക​ണ്ടി​യൂ​ർ, കൊ​റ്റാ​ർ​കാ​വ്, കോ​ട്ട​യ്ക്ക​കം, മാ​വേ​ലി​ക്ക​ര തെ​ക്കും​മു​റി, പു​തി​യ​കാ​വ്, പ്രാ​യി​ക്ക​ര എ​ന്നീ ഏ​ഴ് ക​ര​ക്കാ​രാ​ണ് കെ​ട്ടു​ത്സ​വ​ങ്ങ​ൾ വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ക്കു​ന്ന​ത്. അ​ടു​ത്ത മീ​ന​ഭ​ര​ണി​ക്ക് ദേ​വീ​ന​ട​യി​ൽ ഭീ​മ​ന്‍റെ കെ​ട്ടു​കാ​ഴ്ച എ​ത്തി​ക്കു​വാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജോ​ലി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ശി​ൽ​പി പ്ര​ദീ​പ് ആ​ചാ​രി കെ​ട്ടു​കാ​ഴ്ച​യു​ടെ ഉ​ളി​കു​ത്ത് ക​ർ​മം നി​ർ​വ​ഹി​ച്ചു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ബി.​ഗോ​പ​കു​മാ​ർ, സെ​ക്ര​ട്ട​റി എ​സ്.​വി​ജ​യ​ശേ​ഖ​ര​ൻ​പി​ള്ള, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എം.​ഹ​രി​കു​മാ​ർ, ബി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഗോ​പാ​ല​കൃ​ണ​ൻ നാ​യ​ർ, വി​ക്ര​മ​ൻ നാ​യ​ർ, അ​നി​ൽ​കു​മാ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി.​ശ്രീ​നി​വാ​സ​ൻ, മ​ഹാ​ദേ​വ​ൻ​പി​ള്ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.