കാ​വാ​ലം മൃ​ഗാ​ശു​പ​ത്രി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Sunday, September 22, 2019 10:17 PM IST
മ​ങ്കൊ​ന്പ്: സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.

കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ പു​തു​താ​യി ആ​രം​ഭി​ച്ച സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തു​ന്ന​വ​രും, പ്ര​ദേ​ശ​ത്തെ 25 ഓ​ളം വീ​ട്ടു​കാ​രു​മാ​ണ് വ​ഴി​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. കാ​വാ​ലം വ​ട​ക്ക് സെ​ന്‍റ്.​ജോ​സ​ഫ്സ് പ​ള്ളി മു​ത​ൽ മൃ​ഗാ​ശു​പ​ത്രി വ​രെ​യു​ള്ള അ​റു​നൂ​റു മീ​റ്റ​ർ വ​രു​ന്ന റോ​ഡി​ന്‍റെ പ​കു​തി​യി​ലേ​റെ ഭാ​ഗ​മാ​ണ് ഇ​പ്പോ​ൾ ചെ​ളി നി​റ​ഞ്ഞ് യാ​ത്രാ​ദു​രി​തം നേ​രി​ടു​ന്ന​ത്.

സെ​ന്‍റ്.​ജോ​സ​ഫ്സ് പ​ള്ളി മു​ത​ൽ ത​ട്ടാ​ത​റ വ​രെ​യു​ള്ള 205 മീ​റ്റ​റോ​ളം പ്ര​ദേ​ശം എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന​നു​വ​ദി​ച്ച എ​ട്ടു​ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നേ​ര​ത്തെ ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു.

അ​വ​ശേ​ഷി​ക്കു​ന്ന നാ​നൂ​റു മീ​റ്റ​റി​ല​ധി​കം വ​രു​ന്ന റോ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്. ആ​റേ​ഴ് മാ​സം മു​ൻ​പാ​ണ് കാ​വാ​ലം കു​ന്നു​മ്മ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി ഇ​വി​ടെ പു​തു​താ​യി നി​ർ​മി​ച്ച സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി​യ​ത്. എ​ന്നാ​ൽ സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ വ​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക്ഷീ​ര​ക​ർ​ഷ​ക​ർ ഇ​വി​ടേ​യ്ക്കെ​ത്തു​വാ​ൻ ക്ലേ​ശ​മ​നു​ഭ​വി​ക്കു​ക​യാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ വ​ട​ക്ക​ൻ വെ​ളി​യ​നാ​ട്, പ​ടി​ഞ്ഞാ​റെ കു​ന്നു​മ്മ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ക്ഷീ​ര​ക​ർ​ഷ​ക​രു​ള്ള​ത്. ഏ​റെ ദൂ​രം യാ​ത്ര ചെ​യ്തു ഇ​വി​ടേ​യ്ക്കെ​ത്തേ​ണ്ട ഇ​വ​ർ ഗ​താ​ഗ​ത യോ​ഗ്യ​മാ​യ വ​ഴി കൂ​ടെ​യി​ല്ലാ​ത്ത​തി​നാ​ൽ ഏ​റെ നി​രാ​ശ​രാ​ണ്. തി​ക​ച്ചും ഉ​ൾ​പ്ര​ദേ​ശ​മാ​യ ഇ​വി​ടെ 25 ഓ​ളം കു​ടും​ബ​ങ്ങ​ളും താ​മ​സി​ക്കു​ന്നു​ണ്ട്.

ആ​കെ​യു​ള്ള പൊ​തു​വ​ഴി മോ​ശ​മാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളും ദു​രി​ത​ത്തി​ലാ​ണ്. റോ​ഡ് മോ​ശ​മാ​യ​തി​നാ​ൽ ഓ​ട്ടോ റി​ക്ഷാ​ക്കാ​ർ പോ​ലും ഇ​തു​വ​ഴി വ​രാ​ൻ മ​ടി​ക്കു​ന്നു.

ഇ​തു​മൂ​ലം രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കാ​ൻ പോ​ലും പ്ര​ദേ​ശ​വാ​സി​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ ത​ങ്ങ​ൾ പ​ല​ത​വ​ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​ക​ളു​മാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​രും, ക്ഷീ​ര​ക​ർ​ഷ​ക​രും പ​റ​യു​ന്നു. ഇ​നി​യെ​ങ്കി​ലും ത​ങ്ങ​ളു​ടെ ദു​രി​തം മ​ന​സി​ലാ​ക്കി അ​ധി​കൃ​ത​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.