പോ​ഷ​ൻ എ​ക്സ്പ്ര​സ് ആ​ല​പ്പു​ഴ​യി​ൽ
Sunday, September 22, 2019 10:17 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ പോ​ഷ​കാ​ഹാ​ര മാ​സാ​ച​ര​ണ​ത്തി​ന് അ​നു​ബ​ന്ധി​ച്ച് വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പോ​ഷ​കാ​ഹാ​ര സ​ന്ദേ​ശം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പോ​ഷ​ൻ എ​ക്സ്പ്ര​സ് ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

17 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് പു​റ​പ്പെ​ട്ട പോ​ഷ​ൻ എ​ക്സ്പ്ര​സ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ദേ​ശം ന​ൽ​കി​യ ശേ​ഷ​മാ​ണ് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ അ​ർ​ബ​ൻ, അ​ന്പ​ല​പ്പു​ഴ ഐ​സി​ഡി​എ​സ്എ​സ്, ച​ന്പ​ക്കു​ളം ഐ​സി​ഡി​എ​സ്, വെ​ളി​യ​നാ​ട് ഐ​സി​ഡി​എ​സ് വ​ൻ​പി​ച്ച പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി സ്വീ​ക​രി​ച്ചു.

ച​ട​ങ്ങി​ൽ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടി.​വി. മി​നി​മോ​ൾ, സീ​നി​യ​ർ സൂ​പ്ര​ണ്ട് അ​ബ്ദു​ൽ റ​ഷീ​ദ്, ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ​മാ​ർ, സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ, ഹെ​ൽ​പ്പ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.