ശ്രീ​നാ​രാ​യ​ണഗു​രു സ​മാ​ധി​ദി​നം ആചരിച്ചു
Saturday, September 21, 2019 11:03 PM IST
ആ​ല​പ്പു​ഴ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ 92-ാമ​ത് സ​മാ​ധി​ദി​നം നാ​ടെ​ങ്ങും വി​വി​ധ ശ്രീ​നാ​രാ​യ​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. എ​സ്എ​ൻ​ഡി​പി യോ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര, ചേ​ർ​ത്ത​ല, അ​ന്പ​ല​പ്പു​ഴ, കു​ട്ട​നാ​ട്, കാ​ർ​ത്തി​ക​പ്പ​ള്ളി, ചേ​പ്പാ​ട്, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, പ​ന്ത​ളം യൂ​ണി​യ​നു​ക​ളി​ലെ ശാ​ഖാ​യോ​ഗ​ങ്ങ​ൾ, വി​വി​ധ സം​ഘ​ട​ന​ക​ൾ, ഗു​രു​ധ​ർ​മ പ്ര​ചാ​ര​ണ സ​ഭ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​ന്തി​ഹ​വ​നം, ഗു​രു​പൂ​ജ, സ​മൂ​ഹ പ്രാ​ർ​ഥ​ന, ഗു​രു​ദേ​വ കൃ​തി​ക​ളു​ടെ പാ​രാ​യ​ണം, ഗു​രു​ഭാ​ഗ​വ​ത പാ​രാ​യ​ണം, ക​ഞ്ഞി​വീ​ഴ്ത്ത​ൽ, സ​മാ​ധി പ്രാ​ർ​ഥ​ന, ശാ​ന്തി​യാ​ത്ര എ​ന്നി​വ ന​ട​ന്നു.

അ​ന്പ​ല​പ്പു​ഴ: എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ആ​സ്ഥാ​ന​ത്ത് രാ​വി​ലെ പ്ര​സി​ഡ​ന്‍റ് പി. ​ഹ​രി​ദാ​സ് പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ഗു​രു​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ന്നു. പ​ള്ളാ​ത്തു​രു​ത്തി ഗു​രു​ദേ​വ ഭ​ക്ത​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം, പ്ര​ഭാ​ഷ​ണം, ക​ഞ്ഞി വീ​ഴ്ത്ത​ൽ എ​ന്നി​വ ന​ട​ന്നു.
ചേ​ർ​ത്ത​ല: താ​ലൂ​ക്ക് ശ്രീ​നാ​രാ​യ​ണ മെ​മ്മോ​റി​യ​ൽ ഗ​വ. ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​മാ​യി ചേ​ർ​ന്നും എ​സ്എ​ൻ​ഡി​പി ശാ​ഖാ​യോ​ഗ​ങ്ങ​ളു​ടെ​യു​ടെ​യും വി​വി​ധ സം​ഘ​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​മാ​ധി​ദി​നാ​ച​ര​ണം ന​ട​ത്തി.

ഗു​രു​പൂ​ജ​യും അ​ന്ന​ദാ​നം, ഗു​രു​പ്ര​ഭാ​ഷ​ണം, മൗ​ന​ജാ​ഥ എ​ന്നി​വ​യോ​ടെ​യാ​യി​രു​ന്നു സ​മാ​ധി ദി​നാ​ച​ര​ണം. താ​ലൂ​ക്ക് സ​മാ​ധി​ദി​നാ​ച​ര​ണ​ക​മ്മി​റ്റി​യും ശ്രീ​നാ​രാ​യ​ണ മെ​മ്മോ​റി​യി​ൽ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ചേ​ർ​ന്ന സ​മാ​ധി ദി​നാ​ച​ര​ണം ന​ട​ത്തി.

ന​ഗ​ര​ത്തി​ൽ വ​ർ​ണ​മൗ​ന​മ​ഹാ​ജാ​ഥ ന​ത്തി. ക​ണ്ട​മം​ഗ​ലം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന സ​മാ​ധി​ദി​നാ​ച​ര​ണ സ​മ്മേ​ള​നം എ.​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ഷാ​ജി അ​ധ്യ​ക്ഷ​നാ​യി. ആ​ർ. രാ​ജേ​ശ്വ​രി, പി.​ഡി. ഗ​ഗാ​റി​ൻ, എ​ൻ.​എ​ൻ. സ​ജി, കെ.​ഡി. ജ​യ​രാ​ജ്, പി.​ഡി. അ​ജി​ത്, കെ.​എ​സ്. ജ​യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.