സ​മാ​ധാ​ന ദൂ​തു​മാ​യി ഗ്ര​ന്ഥ​ശാ​ലകൾ
Saturday, September 21, 2019 11:03 PM IST
ചി​ങ്ങോ​ലി: ലോ​ക​സ​മാ​ധാ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ങ്ങോ​ലി യു​വ​ജ​ന സ​മാ​ജം ഗ്ര​ന്ഥ​ശാ​ല, സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം, വ​യോ​ജ​ന​വേ​ദി ,യു​വ​ത എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ധാ​ന ദൂ​തു​മാ​യി സ​ന്ദേ​ശ യാ​ത്ര, സ​മ്മേ​ള​നം, വി​വി​ധ മ​ത​ങ്ങ​ളു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ത്തി.

സ​ന്ദേ​ശ യാ​ത്ര ഹ​രി​പ്പാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ശ്ന​ബാ​ധി​ത​ങ്ങ​ളാ​യി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ​ന്ദേ​ശ യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം വെ​ള്ള​രി​പ്രാ​വി​നെ പ​റ​ത്തി സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം മു​ഞ്ഞി​നാ​ട്ട് രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം മു​ൻ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​ട്ട.​ജ​സ്റ്റി​സ് എ​ൻ.​സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​നാ​യി. ചി​ങ്ങോ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ന​ന്ദ​വ​ല്ലി സ​മാ​ധാ​ന സ​ന്ദേ​ശം ന​ൽ​കി. എം.​എ.​ക​ലാം, ഐ​ശ്വ​ര്യ ത​ങ്ക​പ്പ​ൻ, കെ.​ക​മ​ലാ​സ​ന​ൻ, പി.​കെ. മു​ര​ളീ​ധ​ര​ൻ പി​ള്ള, ആ​ർ.​കി​ര​ണ്‍​കു​മാ​ർ ജി.​അ​ര​വി​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.