റോ​ഡി​ലെ കു​ഴി​യി​ൽ വീണ് ദ​ന്പ​തി​ക​ൾ​ക്കു പ​രി​ക്ക്
Saturday, September 21, 2019 11:01 PM IST
ചെ​ങ്ങ​ന്നൂ​ർ: കോ​ടു​കു​ള​ഞ്ഞി​മാ​വേ​ലി​ക്ക​ര റോ​ഡി​ൽ ആ​ല​ക്കോ​ട് ജം​ഗ്ഷ​നി​ലെ കു​ഴി​യി​ൽ വീ​ണ് ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്ക്. സി​പി​എം മു​ള​ക്കു​ഴ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മു​ള​ക്കു​ഴ മൂ​ല​യി​ൽ പി.​ടി. സു​രേ​ഷി​നും ഭാ​ര്യ അ​നി​ല​യ്ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​ന്പ​തോ​ടെ‍​യാ​യി​രു​ന്നു അ​പ​ക​ടം.

മാ​വേ​ലി​ക്ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ൽ ബ​ന്ധു​വി​നെ സ​ന്ദ​ർ​ശി​ച്ച് സ്കൂ​ട്ട​റി​ൽ തി​രി​കെ വ​രു​ന്പോ​ൾ ആ​ല​ക്കോ​ട് ജം​ഗ്ഷ​നി​ലെ കു​ഴി​യി​ൽ വീ​ണ് ഇ​രു​വ​രും റോ​ഡി​ൽ വീ​ഴു​ക​യും സു​രേ​ഷി​ന്‍റെ വ​ല​തു കൈ​ക്ക് സാ​ര​മാ​യ പ​രി​ക്കേ​ല്ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ട​ത് കൈ ​മു​റി​ഞ്ഞ് എ​ട്ട് തു​ന്ന​ലു​ണ്ട്. ഭാ​ര്യ​യു​ടെ കാ​ലി​ന്‍റെ മു​ട്ടി​ന് സാ​ര​മാ​യ പ​രി​ക്കു​ണ്ട്. ഉ​ട​ൻ നാ​ട്ടു​കാ​ർ ഇ​രു​വ​രെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ​യും സ​മീ​പ​ത്തെ​യും തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ൽ പ്ര​ദേ​ശ​ത്ത് ന​ല്ല ഇ​രു​ട്ടാ​ണ്. റോ​ഡി​ൽ രൂ​പം കൊ​ണ്ട കു​ഴി​യി​ൽ വെ​ള്ള​മു​ണ്ടെ​ന്നോ കുഴി​യു​ടെ ആ​ഴ​മോ യാ​ത്ര​ക്കാ​ർ​ക്ക് അ​റി​യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ഈ ​കു​ഴി​യി​ൽ വീ​ണ് അ​പ​ക​ടം പ​തി​വാ​ണ്. അ​ധി​കൃ​ത​രെ വി​വ​രം ധ​രി​പ്പി​ച്ചി​ട്ടും ന​ട​പ​ടി​യാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ കു​ഴി​യി​ൽ വാ​ഴ​യും ചെ​ടി​ക​ളും ന​ട്ടി​രി​ക്കു​ക​യാ​ണ്.