സൗ​ജ​ന്യ മെ​ഗാ കാ​ർ​ഡി​യോ​ള​ജി ക്യാ​ന്പ് ഇന്ന്
Saturday, September 21, 2019 11:01 PM IST
ആ​ല​പ്പു​ഴ: പു​ന്ന​പ്ര സാ​ഗ​ര സ​ഹ​ക​ര​ണ സൂ​പ്പ​ർ​സ്പെഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ഇന്ന് ​സൗ​ജ​ന്യ മെ​ഗാ കാ​ർ​ഡി​യോ​ള​ജി ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക്യാ​ന്പി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ, പ്ര​മേ​ഹ​രോ​ഗ നി​ർ​ണ​യം, കൊ​ള​സ്ട്രോ​ൾ പ​രി​ശോ​ധ​ന, ഇ​സി​ജി, ബ്ള​ഡ് പ്ര​ഷ​ർ, ബി​എം​ഐ, സ്ക്രീ​നിം​ഗ് എ​ക്കോ എ​ന്നീ പ​രി​ശോ​ധ​ന​ക​ൾ ക്യാ​ന്പി​ൽ സൗ​ജ​ന്യ​മാ​യി ന​ട​ത്തും. തു​ട​ർ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക ഇ​ള​വോ​ടു​കൂ​ടി​യ പാ​ക്കേ​ജു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​വേ​ണ്ടി​യു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​വും ഇ​തി​നോ​ടൊ​പ്പം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ക്യാ​ന്പി​ന്‍റെ​യും വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​ഴി​കെ ഓ​പ്പ​ണ്‍ ഹാ​ർ​ട്ട് സ​ർ​ജ​റി ന​ട​ത്തു​ന്ന ജി​ല്ല​യി​ലെ ഏ​ക ആ​ശു​പ​ത്രി​യാ​ണ് സാ​ഗ​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യെ​ന്ന് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ.​എ​ൻ. അ​രു​ണ്‍, ഡോ. ​ഗ​ഗ​ൻ വേ​ലാ​യു​ധ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഭ​ദ്ര​ൻ, നി​സാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.