അ​രൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പുകാ​ഹ​ളം ക​ളം​നി​റ​ഞ്ഞ് മു​ന്ന​ണി​ക​ൾ
Saturday, September 21, 2019 11:01 PM IST
തു​റ​വൂ​ർ: നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാപി​ച്ച​തോ​ടെ മു​ന്ന​ണി​ക​ൾ അ​രൂ​രി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് മൂന്നു മു​ന്ന​ണി​ക​ളു​ടെയും മ​ണ്ഡ​ല​ത്തി​ന്‍റെ ചാ​ർ​ജ് ന​ൽ​കി​യി​ട്ടു​ള്ള നേ​താ​ക്ക​ളു​ടെ യോ​ഗ​ങ്ങ​ൾ ന​ട​ന്നു. ചു​വ​രെ​ഴു​ത്തി​നു​ള്ള ഭി​ത്തി​ക​ൾ ബു​ക്കു​ചെ​യ്തുതു​ട​ങ്ങി.

പു​റ​ത്തുനി​ന്നു വ​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​താ​ക്ക​ൾ​ക്കും താ​മ​സി​ക്കാ​നു​ള്ള മു​റി​ക​ളും വീ​ടു​ക​ളും വാ​ട​ക​യ്ക്ക് എ​ടു​ത്തു തു​ട​ങ്ങി. വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ പേ​ര് ചേ​ർ​ക്കു​ന്ന ജോ​ലി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ടീ​മി​നെത്തന്നെ ഓ​രോ പ​ഞ്ചാ​യ​ത്തി​ലേ​ക്കും ഏ​ർ​പ്പാ​ടു ചെ​യ്തു. നി​ല​വി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ 18 വ​യ​സ് തി​ക​ഞ്ഞ​വ​രു​ടേ​യും വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ നി​ന്ന് പു​റ​ത്താ​യ​വ​രു​ടെ​യും പേ​രു​ക​ളാ​ണ് ചേ​ർ​ത്ത് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. വാ​ർ​ഡു​ക​ൾ തോ​റും ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. സ്ഥാ​നാ​ർ​ഥിനി​ർ​ണ​യ ച​ർ​ച്ച​ക​ളും അ​ണി​യ​റ​യി​ൽ തു​ട​ങ്ങി.

യു​ഡി​എ​ഫ് ന്‍റെ സ്ഥാ​നാ​ർ​ഥി സാ​ധ്യ​താ​പ​ട്ടി​ക​യി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​നാ​ണ് മു​ൻ​തൂ​ക്കം. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ ആ​യി​രു​ന്ന അ​രീ​ഫി​നേ​ക്കാ​ളും അ​റു​ന്നൂ​റി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​ന് ഉ​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ഷാ​നി​മോ​ൾ ഉ​സ്മാ​ന് നി​ല​വി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ മു​ൻ​തൂ​ക്കം ല​ഭി​ച്ച​ത്. മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​എ. ഷു​ക്കൂ​ർ, കെ, ​ബാ​ബു, കെ. ​ഉ​മേ​ശ​ൻ, കെ. ​രാ​ജീ​വ​ൻ, ദി​ലീ​പ് ക​ണ്ണാ​ട​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും പ​റ​യ​പ്പെ​ടു​ന്നു.

എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥിപ​ട്ടി​ക​യി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വ് മ​നു സി. ​പു​ളി​ക്ക​ന്‍റെ പേ​രാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ഗ​ണി​ക്കു​ന്ന​ത്. കൂ​ടാ​തെ സി.​ബി. ച​ന്ദ്ര​ബാ​ബു, ആ​ർ. നാ​സ​ർ, ചി​ത്ത​ര​ഞ്ജ​ൻ, ദെ​ലീ​മാ ജോ​ജോ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് മു​ഖ്യ​മാ​യും പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

എ​ൻ​ഡി​എ മു​ന്ന​ണി​യു​ടെ ആ​ര് മ​ത്സ​രി​ക്കു​മെ​ന്നു​ള്ള ച​ർ​ച്ച ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ ബി​ഡി​ജെ​എസാ​ണ് ഇ​വി​ടെ മ​ത്സ​രി​ച്ച​ത്. സീ​റ്റ് നി​ല​നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി എ​ൽ​ഡി​എ​ഫ് സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും വോ​ട്ട് വ​ർ​ധി​പ്പി​ക്കാ​ൻ എ​ൻ​ഡി​എ​യും ശ​ക്ത​മാ​യ ക​രു​നീ​ക്ക​മാ​ണ് ന​ട​ത്തു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കെ.​വി. തോ​മ​സ്, പി.​ടി. തോ​മ​സ് എം​എ​ൽ​എ, കെ. ​ബാ​ബു തു​ട​ങ്ങി​യ​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പി. ​ജ​യ​രാ​ജ​ൻ, ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​രാ​ണ് സി​പി​എ​മ്മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.