ലോ​റി നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ ഡ്രൈ​വ​റെ ഓ​ട്ടോ ഇ​ടി​ച്ചു
Friday, September 20, 2019 10:12 PM IST
അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി കൊ​ട്ടാ​ര​വ​ള​വി​ൽ വ​ച്ച് ലോ​റി ഡ്രൈ​വ​ർ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഹി​ൽ​ബ​ർ​ട്ട് ജോ​ണി(57)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി ഡ്രൈ​വ​ർ തോ​ട്ട​പ്പ​ള്ളി​യി​ൽ ലോ​റി നി​ർ​ത്തി​യ ശേ​ഷം ഇ​റ​ങ്ങി ക​ട​യി​ലേ​ക്കു ന​ട​ന്നു പോ​കു​ന്പോ​ൾ പി​റ​കി​ൽ നി​ന്നും വ​ന്ന ഓ​ട്ടോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തി​രു​ഹൃ​ദ​യ
ബൈ​ബി​ൾ ക്വി​സ്

ചേ​ർ​ത്ത​ല: കോ​ക്ക​മം​ഗ​ലം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ, സെ​ന്‍റ് ജോ​ർ​ജ് യൂ​ണി​റ്റു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 22ന് ​തി​രു​ഹൃ​ദ​യ ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. കോ​ക്ക​മം​ഗ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ലെ ജേ​താ​ക്ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​നം 3001 രൂ​പ​യും ര​ണ്ടാം സ​മ്മാ​നം 2001 രൂ​പ​യും മൂ​ന്നാം സ​മ്മാ​നം 1001 രൂ​പ​യും എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ന​ല്കും.