ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി
Friday, September 20, 2019 10:10 PM IST
കാ​യം​കു​ളം: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി പി​ടി​കൂ​ടി. കാ​യം​കു​ളം ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 11 ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ൾ, ക​റി​ക​ൾ, പ​ല​ഹാ​ര​ങ്ങ​ൾ, പ​ഴ​കി​യ എ​ണ്ണ എ​ന്നി​വ​യു​ൾ​പ്പ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ദേ​ശി​യ​പാ​ത, ക​ഐ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ, കെ​പി റോ​ഡ്, എ​രു​വ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഓ​ണം ക​ഴി​ഞ്ഞ​പ്പോ​ൾ നി​ര​വ​ധി പ​രാ​തി​ക​ൾ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
ഇ​തി​ൽ പി​ടി​കൂ​ടി​യ ചി​ല കേ​സു​ക​ൾ ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി രാ​ജേ​ഷ്, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ഗീ​ത, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഗോ​പ​കു​മാ​ർ, അ​നീ​ഷ് സ്റ്റീ​ഫ​ൻ, ഷെ​മീ​റ, ഷെ​ബി എ​ന്നി​വ​ർ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി.