എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ബീ​ച്ച് ശു​ചീ​ക​രി​ക്കും
Friday, September 20, 2019 10:09 PM IST
ആ​ല​പ്പു​ഴ: രാ​ജ്യാ​ന്ത​ര തീ​ര​ദേ​ശ ശു​ചീ​ക​ര​ണ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സി​ന്‍റെ​യും ദേ​ശീ​യ തീ​ര​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.
രാ​വി​ലെ ഏ​ഴു​മു​ത​ൽ 10 വ​രെ​യാ​ണ് പ​രി​പാ​ടി​ക​ൾ. ആ​ല​പ്പു​ഴ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ്, പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സി.​റ്റി. അ​ര​വി​ന്ദ​കു​മാ​ർ, എ​ൻ​സി​സി​ആ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​പ്ര​വാ​ക​ർ മി​ശ്ര, സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ് ഡ​യ​റ​ക്ട​ർ പ്ര​ഫ. ഇ.​വി. രാ​മ​സ്വാ​മി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സി​ലെ ഗ​വേ​ഷ​ക​ര​ട​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ലെ ഭൂ​മി​ത്ര​സേ​ന യൂ​ണി​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ളും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും.
തീ​ര​ദേ​ശം പ്ലാ​സ്റ്റി​ക്, ഇ​ത​ര മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്ന് മു​ക്ത​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി ല​ഘു​ലേ​ഖ​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും വി​ത​ര​ണം ചെ​യ്യും. ബീ​ച്ചി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പു​ന​രു​പ​യോ​ഗ​സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ശു​ചി​ത്വ​മി​ഷ​നു കൈ​മാ​റും. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യി മാ​ലി​ന്യ​ക്കു​ട്ട​ക​ൾ സ്ഥാ​പി​ക്കും. ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ സൗ​ത്ത് ഏ​ഷ്യ കോ​ഓ​പ്പ​റേ​റ്റീ​വ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ് പ്രോ​ഗ്രാ​മു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് എം​ജി സ​ർ​വ​ക​ലാ​ശാ​ല ശു​ചീ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.