ജി​ല്ലാ​ത​ല സെ​വ​ൻ​സ് ഫു​ട്ബോ​ൾ മ​ത്സ​രം ഇ​ന്നു​മു​ത​ൽ
Friday, September 20, 2019 10:09 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് യൂ​ത്ത്/​യു​വ ക്ല​ബു​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല സെ​വ​ൻ​സ് ഫു​ട്ബോ​ൾ മ​ത്സ​രം ആ​ല​പ്പു​ഴ തു​ന്പോ​ളി മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ൾ ഗ്രൗി​ൽ ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ്വ​ഹി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ ടീ​മം​ഗ​ങ്ങ​ളും 21ന് ​രാ​വി​ലെ എ​ട്ടി​ന്് തു​ന്പോ​ളി മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ എ​ത്ത​ണം.