അ​പ​ക​ട​കാ​രി​ക​ൾ വീ​ടു​ക​ളി​ൽ നി​ന്നും തെ​രു​വി​ലെ​ത്തു​ന്ന വ​ള​ർ​ത്തു നാ​യ്ക്ക​ൾ
Friday, September 20, 2019 10:09 PM IST
ആ​ല​പ്പു​ഴ: തെ​രു​വു​നാ​യ​ക​ളി​ൽ കൂ​ടു​ത​ലും അ​പ​ക​ട​കാ​രി​ക​ൾ വീ​ടു​ക​ളി​ൽ നി​ന്നും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട് തെ​രു​വി​ലെ​ത്തു​ന്ന വ​ള​ർ​ത്തു നാ​യ്ക്ക​ളെ​ന്ന് വി​ദ​ഗ്ധ​ർ.
ഇ​ത്ത​ര​ത്തി​ലു​ള്ള നാ​യ്ക്ക​ളാ​ണ് മ​നു​ഷ്യ​രേ​യും മ​റ്റു മൃ​ഗ​ങ്ങ​ളേ​യും കൂ​ടു​ത​ലാ​യി ആ​ക്ര​മി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വി​ദ​ഗ്ധ​രു​ടെ നി​രീ​ക്ഷ​ണം. സാ​ധാ​ര​ണ തെ​രു​വി​ൽ വ​ള​രു​ന്ന നാ​യ്ക്ക​ളു​ടെ ശ്ര​ദ്ധ ഭ​ക്ഷ​ണ​ത്തി​നു വേ​ണ്ടി​യാ​കു​ന്പോ​ൾ മ​റ്റു മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളു​മാ​യി സ​ന്പ​ർ​ക്ക​മി​ല്ലാ​ത്ത വ​ള​ർ​ത്തു​നാ​യ്ക്ക​ൾ തെ​രു​വി​ലെ​ത്തു​ന്പോ​ൾ ആ​ക്ര​മ​ണ​ത്തി​നു മു​തി​രും.
വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന നാ​യ്ക്ക​ളെ പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന പ്ര​വ​ണ​ത കൂ​ടു​ന്നു​ണ്ട്. ഇ​തേ​റെ അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യാ​ണ്. 16 വ​ർ​ഷ​ത്തോ​ളം നീ​ളു​ന്ന ജീ​വി​ത കാ​ല​ഘ​ട്ട​ത്തി​ൽ 2000 ത്തോ​ളം കു​ഞ്ഞു​ങ്ങ​ളെ പ്ര​ത്യു​ൽ​പാ​ദി​പ്പി​ക്കാ​ൻ നാ​യ്ക്ക​ൾ​ക്ക് സാ​ധി​ക്കും. അ​തു​കൊ​ണ്ടു ത​ന്നെ തെ​രു​വു നാ​യ്ക്ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്ന​തും ഏ​റെ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ക്കു​ന്ന​തി​ന് പൊ​തു​സ്ഥ​ല​ത്തെ മാ​ലി​ന്യ​നി​ക്ഷേ​പം വ​ലി​യൊ​ര​ള​വി​ൽ പ​ങ്കു വ​ഹി​ക്കു​ന്നു​ണ്ട്. പ്ര​ത്യേ​കി​ച്ച് ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നാ​യ്ക്ക​ളെ പൊ​തു​നി​ര​ത്തു​ക​ളി​ലേ​ക്കും ബീ​ച്ച് പോ​ലു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ആ​ക​ർ​ഷി​ക്കു​ന്നു.
യ​ഥാ​സ​മ​യം മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ത്ത​തും പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു.
1500 ഓ​ളം തെ​രു​വു​നാ​യ്ക്ക​ൾ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​വ​യെ നി​യ​ന്ത്രി​ക്കു​ക​യെ​ന്ന​ത് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണ്.
അ​ധി​കൃ​ത​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും ശ്ര​ദ്ധ​യും ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ തെ​രു​വു നാ​യ്ക്ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​നാ​വൂ എ​ന്ന് ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.