പേ​വി​ഷ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്; പ്ര​ത്യേ​ക ക്യാ​ന്പ് 23 മു​ത​ൽ
Friday, September 20, 2019 10:09 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ നാ​യ​ക​ളു​ടെ അ​ക്ര​മം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പേ​വി​ഷ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. 23 മു​ത​ൽ 28 വ​രെ എ​ല്ലാ ന​ഗ​ര​സ​ഭ​ക​ളി​ലും നാ​യ​യു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ, ലോ​ക​പേ​വി​ഷ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ക്സി​നു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും. ക്യാ​ന്പു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി കു​ത്തി​വ​യ്പ് ന​ൽ​കും. മാ​രാ​രി​ക്കു​ളം, എ​ഴു​പു​ന്ന, ആ​ര്യാ​ട്, പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലും എ​ല്ലാ ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ക.
ക്യാ​ന്പി​ന്‍റെ വി​ശ​ദ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​ന് അ​താ​തു സ്ഥ​ല​ത്തു​ള്ള മൃ​ഗാ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ക​ഴി​ഞ്ഞ ദി​വ​സം അ​ക്ര​മാ​സ​ക്തി കാ​ണി​ച്ച ഒ​രു നാ​യ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പേ​വി​ഷ ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ന​ഗ​ര​ത്തി​ൽ നി​ന്ന് നാ​യ​പി​ടു​ത്ത​ക്കാ​ർ പി​ടി​ച്ച മ​റ്റൊ​രു നാ​യ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലു​ള്ള എ​ബി​സി സെ​ന്‍റ​റി​ലെ ഷെ​ൽ​ട്ട​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തി​ൽ അ​സ്വ​ഭാ​വി​ക​ത​ക​ളൊ​ന്നും നി​ല​വി​ൽ കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചു.