പേ​വി​ഷ​ബാ​ധ നി​യ​ന്ത്ര​ണം; അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വ് ത​ട​സം
Friday, September 20, 2019 10:09 PM IST
ആ​ല​പ്പു​ഴ: പേ​വി​ഷ​ബാ​ധ നി​ർ​മാ​ർ​ജ​നം നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​സാ​ധ്യ​മാ​ണെ​ന്നും നി​യ​ന്ത്ര​ണം മാ​ത്ര​മേ സാ​ധി​ക്കൂ​വെ​ന്നും ഈ ​രം​ഗ​ത്തു​ള്ള​വ​ർ ത​ന്നെ സ​മ്മ​തി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 2030 ഓ​ടെ പേ​വി​ഷ​ബാ​ധ നി​ർ​മാ​ർ​ജ​ന​മെ​ന്ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ല​ക്ഷ്യം എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​കു​മെ​ന്ന് ക​ണ്ട​റി​യ​ണം. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. 1.75 കോ​ടി​യോ​ളം ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച​തി​ൽ 95 ല​ക്ഷ​ത്തോ​ളം മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ വി​നി​യോ​ഗി​ച്ചു. 24000 ത്തോ​ളം വ​രു​ന്ന തെ​രു​വു​നാ​യ്ക്ക​ളി​ൽ 6000 ത്തോ​ളം നാ​യ്ക്ക​ളെ മാ​ത്ര​മേ വ​ന്ധ്യം​ക​ര​ണം ന​ട​ത്താ​ൻ സാ​ധി​ച്ചി​ട്ടു​ള്ളൂ.

ല​ഭി​ക്കു​ന്ന ഫ​ണ്ടി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കു​ന്ന​തും പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു. നാ​യ​പി​ടു​ത്ത​ക്കാ​രു​ടെ ദൗ​ർ​ല​ഭ്യ​മാ​ണ് മ​റ്റൊ​രു പ്ര​ധാ​ന പ്ര​ശ്നം. ജോ​ലി എ​ന്ന നി​ല​യി​ൽ സ​മൂ​ഹ​ത്തി​ലെ അ​വ​മ​തി​പ്പും വേ​ത​നം സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ക്കാ​ത്ത​തും ഇ​തി​നു കാ​ര​ണ​മാ​ണ്. തെ​രു​വി​ല​ല​യു​ന്ന നാ​യ്ക്ക​ളെ കൊ​ല്ലാ​ൻ നി​യ​മം അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ വ​ന്ധ്യം​ക​ര​ണ​മാ​ണ് അ​ഭി​ല​ഷ​ണീ​യ മാ​ർ​ഗം. ഇ​തി​നാ​യി ആ​ന്‍റി​ബ​യോ​ട്ടി​ക് ന​ൽ​കി നാ​യ്ക്ക​ളെ മൂ​ന്നു ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്ക​ണം. ത​ന്നെ​യു​മ​ല്ല വ​യ​റു കീ​റി​യു​ള്ള ശ​സ്ത്ര​ക്രി​യ​യാ​യ​തി​നാ​ൽ 30 മി​നി​ട്ടി​ല​ധി​കം സ​മ​യം വേ​ണ്ടി വ​രും. ഇ​ത്ര​യ​ധി​കം തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കാ​ൻ മാ​സ​ങ്ങ​ളോ​ളം സ​മ​യ​വും വ​ൻ​തു​ക ചെ​ല​വും വ​രും.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ 4771 തെ​രു​വു​നാ​യ്ക്ക​ളെ മൃ​ഗ​സം​ക്ഷ​ണ വ​കു​പ്പും 1200 നാ​യ്ക്ക​ളെ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലും വ​ന്ധ്യം​ക​രി​ച്ച​താ​യാ​ണ് ക​ണ​ക്ക്. 2017-18 വ​ർ​ഷ​ത്തി​ൽ 25000ഉം 2018-19 ​വ​ർ​ഷ​ത്തി​ൽ 29000ഉം ​നാ​യ്ക്ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പും ന​ൽ​കി. ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച സ​ഞ്ച​രി​ക്കു​ന്ന വ​ന്ധ്യം​ക​ര​ണ യൂ​ണി​റ്റ് പേ​വി​ഷ​ബാ​ധ നി​യ​ന്ത്ര​ണ​ത്തി​ന് ന​ല്ലൊ​ര​ള​വി​ൽ സ​ഹാ​യ​ക​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ. എ​ന്നാ​ൽ വ്യാ​പ​ക​മാ​യ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദ്രു​ത​ഗ​തി​യി​ലു​ള്ള ഫ​ണ്ടു വി​നി​യോ​ഗ​മോ പ​ദ്ധ​തി ന​ട​ത്തി​പ്പോ സാ​ധ്യ​മ​ല്ലെ​ന്ന​താ​ണ് ഖേ​ദ​ക​രം.