ദീ​ർ​ഘ​ദൂ​ര സാ​ഹ​സി​ക നീ​ന്ത​ൽ താ​രം ക​ര​യി​ൽ വി​ള​യി​ച്ച​ത് നൂ​റു​മേ​നി
Friday, September 20, 2019 10:09 PM IST
പൂ​ച്ചാ​ക്ക​ൽ: ദീ​ർ​ഘ​ദൂ​ര സാ​ഹ​സി​ക നീ​ന്ത​ൽ താ​രം ക​ര​യി​ൽ വി​ള​യി​ച്ച​ത് നൂ​റ് മേ​നി​വി​ള​വ്. ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യി​ലാ​ണ് പെ​രു​ന്പ​ളം സ്വ​ദേ​ശി​യും നീ​ന്ത​ൽ താ​ര​വു​മാ​യ സ​ന്തോ​ഷ് പ​ന​യ്ക്ക​ൽ നൂ​റു​മേ​നി വി​ള​വ​യി​ച്ച​ത്. നാ​ങ്ങ​നാ​ട്ട് ഒ​രേ​ക്ക​ർ പു​ര​യി​ട​ത്തി​ൽ സ​ന്തോ​ഷ് ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി ഇ​റ​ക്കി​യ​ത്. ത​ക്കാ​ളി, വെ​ണ്ട, വ​ഴു​ത​ന, പ​യ​ർ, പ​ച്ച​മു​ള​ക്, പ​ട​വ​ലം, പീ​ച്ചി​ങ്ങ തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി ചെ​യ്ത​ത്. ദ്വീ​പി​നു വേ​ണ്ടി​യും, കാ​യ​ൽ മ​ലി​നീ​ക​ര​ണ​ത്തി​നു എ​തി​രാ​യും നി​ര​വ​ധി നീ​ന്ത​ൽ പ​രി​പാ​ടി സ​ന്തോ​ഷ് ന​ട​ത്തി​യി​ട്ടു​ണ്ട്.

മ​ക​നും ദീ​ർ​ഘ ദു​ര​നീ​ന്ത​ൽ താ​ര​വു​മാ​യ മാ​സ്റ്റ​ർ അ​ശ്വി​ൻ സ​ന്തോ​ഷും അ​ച്ഛ​നെ കൃ​ഷി​യി​ൽ സ​ഹാ​യി​ക്കാ​ൻ കൂ​ടെ അ​വ​ധി സ​മ​യ​ങ്ങ​ളി​ൽ ഉ​ണ്ട്. സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ ബീ​ന​യും അ​യ​ൽ​വാ​സി​ക​ളും കൃ​ഷി​യി​ൽ എ​പ്പോ​ഴും പി​ന്തു​ണ​യു​മാ​യി കൂ​ടെ ഉ​ണ്ട്. കൃ​ഷി ഓ​ഫീ​സ​ർ അ​നു ആ​ർ. നാ​യ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജൈ​വ​വ​ള​വും, ജൈ​വ കീ​ട​നാ​ശി​നി​യു​മാ​ണ് കൃ​ഷി​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ്ര​തീ​ക്ഷി​ച്ച വി​ള​വ് കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് സ​ന്തോ​ഷും കു​ടും​ബ​വും.

വി​ള​വെ​ടു​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​രു​ണാ ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ അ​നു ആ​ർ. നാ​യ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം ജ​യ​കു​മാ​ർ കാ​ളി​പ​റ​ന്പ്, പി.​ജി. സ​ന്തോ​ഷ്, ബീ​ന സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.