അ​ന്പ​ല​പ്പു​ഴ​യി​ൽ വീ​ട് കു​ത്തി​ത്തുറ​ന്ന് ക​വ​ർ​ച്ച: അ​ന്വേ​ഷണം പു​രോ​ഗ​മി​ക്കു​ന്നു
Thursday, September 19, 2019 10:14 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ന് വ​ട​ക്ക് വ​ശ​ത്ത് താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​ലെ മു​ൻ വാ​തി​ൽ കു​ത്തി​ത്തുറ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​വും പ​ണ​വും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ക​വ​ർ​ച്ച ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ക്ഷ​ണം ഉൗ​ർ​ജി​തം. ക​ഴി​ഞ്ഞദി​വ​സം സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യി​രു​ന്ന നാ​ലു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു.
എ​ന്നാ​ൽ പി​ന്നീ​ട് ഇ​വ​ർ​ക്ക് സം​ഭ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് തെ​ളി​ഞ്ഞ​തി​നാ​ൽ വി​ട്ട​യ​ച്ചു. അ​ന്പ​ല​പ്പു​ഴ വ​ട​ക്കേ ന​ട മം​ഗ​ല​പ്പ​ള്ളി​യി​ൽ എം.​പി. ശ്രീ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് വ​ൻ ക​വ​ർ​ച്ച ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന​ത്. 20 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​യ മാ​ല, ക​മ്മ​ൽ, വ​ള എ​ന്നി​വ​യും 30,000 രൂപ, എ​ൽ​ഇ​ഡി ടി​വി സെ​റ്റ് ടോ​പ് ബോ​ക്സ്, മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സ്റ്റീ​ൽ വാ​ൾ എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്.
വീ​ടി​ന്‍റെ ക​ത​ക് കു​ത്തി പൊ​ളി​ക്കാ​നു​ള്ള ആ​യു​ധ​ങ്ങ​ൾ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് നി​ന്നു​മാ​ണ് മോ​ഷ്ടാ​ക്ക​ൾ​ക്ക് കി​ട്ടി​യ​ത്. തേ​ങ്ങ പൊ​തി​ക്കു​വാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ക​ന്പി​പ്പാ​ര, സി​റ്റ് ഒൗ​ട്ടി​ലെ അ​ല​മാ​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ചെ​റി​യ വെ​ട്ടു​ക​ത്തി എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. വീ​ടി​ന്‍റെ അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ നാ​ലു കി​ട​പ്പ് മു​റി​ക​ളി​ലെ​യും ഓ​ഫീ​സ് മു​റി​യി​ലെ​യും എ​ട്ട് അ​ല​മാ​ര​ക​ൾ കു​ത്തി​ത്തുറ​ന്ന ശേ​ഷം സാ​ധ​ന​ങ്ങ​ൾ വാ​രി നി​ല​ത്ത് വ​ലി​ച്ചി​ടു​ക​യും ചെ​യ്തി​രു​ന്നു. മോ​ഷ​ണം ന​ട​ന്ന 12 ന് ​രാ​ത്രി മം​ഗ​ല​പ്പ​ള്ളി വീ​ട്ടി​ൽ വെ​ളി​ച്ചം ക​ണ്ടി​രു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ പോ​ലി​സി​ന് മൊ​ഴി ന​ൽ​കി. ശ്രീ​കു​മാ​റും കു​ടും​ബ​വും ഓ​ണ​ത്തി​ന് ചെ​ന്നൈ​യി​ൽ പോ​യി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കുന്നേരം തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.
തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. നാ​യ വീ​ട്ടി​ൽ നി​ന്നും തെ​ക്കേ ന​ട വ​രെ ഓ​ടി​യ ശേ​ഷം തി​രി​കെ വ​ന്നു. അ​തേ​സ​മ​യം മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ നി​ന്ന് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധർ ശേ​ഖ​രി​ച്ച വി​ര​ല​ട​യാ​ള​ങ്ങ​ൾ ക​ഴി​ഞ്ഞ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത നാ​ല് പേ​രു​ടേ​താ​ണോ എ​ന്ന് ഒ​ത്തു നോ​ക്കി​യ ശേ​ഷമാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ വി​ട്ട​യ​ച്ച​ത്. മോ​ഷ​ണം ന​ട​ത്തി​യ​വ​രി​ൽ പ്രാ​ദേ​ശി​ക മോ​ഷ്ടാ​ക്ക​ളു​ടെ പ​ങ്കി​നെ കു​റി​ച്ചും പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​ന്പ​ല​പ്പു​ഴ സി​ഐ ടി.​മ​നോ​ജി​ന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.