നാ​യ്ക്കളി​ൽ ഒ​ന്നി​ന് പേ​വി​ഷ​ബാ​ധ​യു​ള്ളതാ​യി പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു
Thursday, September 19, 2019 10:14 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ ഇ​ന്ന​ലെ 38 പേ​രെ ക​ടി​ച്ച തെ​രു​വ് നാ​യ്ക്കളി​ൽ ഒ​ന്നി​ന് പേ​വി​ഷ​ബാ​ധ​യു​ള്ളതാ​യി പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​വ​ർ​ക്ക് പേ ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​നാ​യി ക​ടി​യേ​റ്റ​വ​ർ ഇ​മ്യൂ​ണോ ഗ്ലോ​ബി​ൻ കു​ത്തി​വ​യ്പ് കൂ​ടി എ​ടു​ക്ക​ണം എ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​ണ് ആ​ളു​ക​ൾ പോ​കേ​ണ്ട​ത് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് ക​ടി​യേ​റ്റി​ട്ടു​ണ്ടോ എ​ന്ന് നി​രീ​ക്ഷി​ക്കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.