പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ
Thursday, September 19, 2019 10:14 PM IST
അ​ന്പ​ല​പ്പു​ഴ: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പു​ന്ന​പ്ര പോ​ലീ​സ് സം​ഘ​ത്തെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. വ​ണ്ടാ​നം വൃ​ക്ഷ വി​ലാ​സം തോ​പ്പി​ൽ സു​ധീ​ർ (31), ത​ൻ​സ് (31) എ​ന്നി​വ​രെ​യാ​ണ് പു​ന്ന​പ്ര പോ​ലീ​സ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പു​ന്ന​പ്ര പോ​ലീ​സ് സം​ഘ​ത്തെ വ​ണ്ടാ​നം കാ​ട്ടും​പു​റം കോ​ള​നി ഭാ​ഗ​ത്തു മ​ദ്യ​പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​ക​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും പി​ന്നീ​ട് ഓ​ടി ര​ക്ഷ​പ്പെടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.