ദേ​ശീ​യ​പാ​ത​യിൽ ന​ട​പ്പാ​ത​ക​ളി​ലും മീ​ഡി​യ​നു​ക​ളി​ലും കാ​ട്
Thursday, September 19, 2019 10:12 PM IST
തു​റ​വൂ​ർ: ദേ​ശീ​യ​പാ​ത​യി​ലെ ന​ട​പ്പാ​ത​ക​ളി​ലും മീ​ഡി​യ​നു​ക​ളി​ലും കാ​ട് ക​യ​റി. കാ​ൽ ന​ട​യാ​ത്രി​ക​രും സൈ​ക്കി​ൾ യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ൽ. അ​രൂ​ർ -ഒ​റ്റ​പ്പു​ന്ന നാ​ലു​വ​രി​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​ണ് മീ​ഡി​യ​നി​ലും പാ​ഴ്ചെ​ടി​ക​ളും പ​ല്ലും വ​ള​ർ​ന്ന് കു​റ്റി​ക്കാ​ടു​ക​ൾ രൂ​പ​പ്പെ​ട്ട​ത്. ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ പു​ൽ​കാ​ടു​ക​ൾ വെ​ട്ടി റോ​ഡ് ശു​ചീ​ക​രി​ക്കു​ന്ന ജോ​ലി​ക​ൾ നി​ർ​ത്തി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ പ​ല​തു ക​ഴി​ഞ്ഞു. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ന​ട​പ്പാ​ത​ക​ൾ കാ​ടു ക​യ​റി​യ​തോ​ടെ കാ​ൽ​ന​ട​യാ​ത്രി​ക​ർ റോ​ഡി​ലേ​ക്ക് ക​യ​റി സ​ഞ്ച​രി​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു.
വ​ഴി​വി​ള​ക്കു​ക​ൾ പ​ല​യി​ട​ത്തും തെ​ളി​യാ​ത്ത​തി​നാ​ൽ മീ​ഡി​യ​നി​ൽ രാ​ത്രി കൂ​രി​രു​ട്ടാ​ണ്. വാ​ഹ​ന​ങ്ങ​ളി​ടി​ച്ചു ത​ക​ർ​ന്ന വ​ഴി​വി​ള​ക്കു​കാ​ലു​ക​ളും അ​വ​ശി​ഷ്ട​ങ്ങ​ളും മീ​ഡി​യ​നി​ൽ നി​ന്നും മാ​റ്റാ​തെ കി​ട​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം റോ​ഡ് കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ ത​ട്ടി വീ​ണ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തും പ​തി​വാ​യി. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ് പാ​ത. ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ൻ​വ​ശ​ത്തെ കാ​ടു​ക​യ​റി​യ മീ​ഡി​യ​നി​ൽ തെ​രു​വു​നാ​യ പ്ര​സ​വി​ച്ച് കു​ട്ടി​ക​ളു​മാ​യി ക​ഴി​ഞ്ഞ് കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യ​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. ഓ​ഫീ​സി​ലെ​ത്തു​ന്ന​വ​രെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും നാ​യ ഉ​പ​ദ്ര​വി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം കു​റ്റി​ക്കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് നാ​യ​യെ​യും കു​ഞ്ഞു​ങ്ങ​ളെ​യും നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ പ​ല​യി​ട​ത്തും റോ​ഡ​രി​കി​ലെ കു​റ്റി​ക്കാ​ടു​ക​ൾ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച നി​ല​യി​ലാ​ണ്.
വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്ന ദേ​ശീ​യ പാ​ത​യി​ൽ ഒ​രാ​ൾ വാ​ഹ​ന​മി​ടി​ച്ചു തെ​റി​ച്ച് കു​റ്റി​ക്കാ​ട്ടി​ൽ വീ​ണാ​ൽ കാ​ണാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. കു​റ്റി​ക്കാ​ടു​ക​ൾ​ക്കി​ട​യി​ൽ ക​ക്കു​സ് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെടെ ത​ള്ളു​ന്ന പ്ര​വ​ണ​ത​യും വ​ർ​ധി​ച്ച​താ​യാ​ണ് പ​രാ​തി. ദേ​ശീ​യ​പാ​ത ക​ട​ന്നു പോ​കു​ന്ന ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​റ്റി​ക്കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റാ​നും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.