ദു​രി​തം വി​ത​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ർ​ഡി​യാ​ക് ഒ​പി
Thursday, September 19, 2019 10:12 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യാ​ക് വി​ഭാ​ഗ​ത്തി​ലെ ഒ​പി​ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ന്നു.

ജി​ല്ല​യി​ൽ നി​ന്നും പു​റ​ത്തു നി​ന്നും നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളെ​ത്തു​ന്ന കാ​ർ​ഡി​യാ​ക് വി​ഭാ​ഗ​ത്തി​ലെ ഒ​പി രോ​ഗി​ക​ൾ​ക്കു​വേ​ണ്ട യാ​തൊ​രു അ​ടി​സ്ഥാ​ന സൗ​ക​ര്യ​വു​മി​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്രാ​യ​മാ​യ​വ​രും, തീ​രെ അ​വ​ശ​രാ​യ​വ​രു​മാ​യ രോ​ഗി​ക​ൾ വ​രു​ന്ന കാ​ർ​ഡി​യാ​ക് ഒ​പി​ക്കു മു​ന്നി​ൽ നി​ന്നു തി​രി​യാ​ൻ പോ​ലും സ്ഥ​ല​മി​ല്ലെ​ന്നാ​ണ് രോ​ഗി​ക​ൾ പ​റ​യു​ന്ന​ത്. ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം മാ​ത്ര​മാ​ണ് ഇ​വി​ടെ ഒ​പി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തി​ങ്ക​ൾ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​പി​ക്കു മു​ന്നി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​തി​രാ​വി​ലെ മു​ത​ൽ ത​ന്നെ രോ​ഗി​ക​ളു​ടെ നീ​ണ്ട നി​ര​യാ​ണ്.

രോ​ഗി​ക​ളു​ടെ ആ​ധി​ക്യം മൂ​ലം കെ​ട്ടി​ട​ത്തി​ന് പു​റ​ത്ത് താ​ത്കാ​ലി​ക ഷെ​ഡ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നി​ർ​മി​ച്ചെ​ങ്കി​ലും രോ​ഗി​ക​ൾ​ക്ക് ഇ​ത് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ നീ​ണ്ട നി​ര രോ​ഗി​ക​ൾ​ക്കും ബ​ന്ധു​ക്ക​ളും വെ​യി​ലും മ​ഴ​യു​മേ​റ്റ് ദീ​ർ​ഘ​നേ​രം നി​ൽ​ക്കേ​ണ്ടി വ​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന് രോ​ഗി​ക​ൾ പ​റ​യു​ന്നു.

വ​യോ​ധി​ക​രും, അ​വ​ശ​രു​മാ​യ ഹൃ​ദ്രോ​ഗി​ക​ൾ​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം മ​ഴ​യും വെ​യി​ലു​മേ​റ്റ് നി​ൽ​ക്കേ​ണ്ടി വ​രു​ന്ന​ത് ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി വ​ള​പ്പി​ൽ നി​ര​വ​ധി കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ൾ പ​ണി​തു​യ​ർ​ത്തി​യി​ട്ടും ഹൃ​ദ്രോ​ഗ​വി​ഭാ​ഗം ഒ​പി രോ​ഗി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്കാ​ത്ത​ത് ഹൃ​ദ്രോ​ഗി​ക​ളോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യാ​ണെ​ന്നാ​ണ് ഇ​വി​ടെ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന രോ​ഗി​ക​ൾ പ​റ​യു​ന്ന​ത്. കാ​ർ​ഡി​യാ​ക് ഒ​പി എ​ല്ലാ ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കു​ക​യോ, അ​ല്ലെ​ങ്കി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി സ്ഥാ​പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം രോ​ഗി​ക​ളു​ടെ ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കി അ​ഞ്ചു​മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് കാ​ർ​ഡി​യാ​ക് വി​ഭാ​ഗം ഒ​പി​യോ​ടു ചേ​ർ​ന്ന് താ​ത്കാ​ലി​ക ഷെ​ഡ് പ​ണി​യു​ക​യും, 40 ക​സേ​ര​ക​ളും സ​ജ്ജ​മാ​ക്കി​യെ​ങ്കി​ലും വ​രു​ന്ന രോ​ഗി​ക​ൾ ക്യൂ ​നി​ൽ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

അ​ച്ച​ട​ക്ക​ത്തോ​ടെ ക​സേ​ര​ക​ളി​ൽ ഇ​രു​ന്ന് ന​ന്പ​ർ അ​നു​സ​രി​ച്ച് ക​യ​റി പോ​കാ​നു​ള്ള ക്ഷ​മ രോ​ഗി​ക​ൾ കാ​ണി​ക്കാ​ത്ത​താ​ണ് വെ​യി​ലും മ​ഴ​യു​മേ​റ്റു നി​ൽ​ക്കേ​ണ്ടി വ​രു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ആ​ർ.​വി.​രാം​ലാ​ൽ പ​റ​ഞ്ഞു.