ര​ച​നാ മ​ത്സ​രം 22ന്
Wednesday, September 18, 2019 10:41 PM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​താ മാ​തൃ-​പി​തൃ​വേ​ദി ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ര​ച​നാ മ​ത്സ​രം 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ത്തും. ക​വി​താ​ര​ച​ന, ക​ഥാ​ര​ച​ന, ഉ​പ​ന്യാ​സ ര​ച​ന, ചി​ത്ര​ര​ച​ന (വാ​ട്ട​ർ ക​ള​ർ) എ​ന്നീ ഇ​ന​ങ്ങ​ളി​ൽ മാ​തൃ​വേ​ദി​ക്കും പി​തൃ​വേ​ദി​ക്കും പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും.

അ​ന്പൂ​രി, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, അ​തി​ര​ന്പു​ഴ, കോ​ട്ട​യം, മ​ണി​മ​ല, ച​ങ്ങ​നാ​ശേ​രി ഉ​ൾ​പ്പെ​ടെ 16 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​തെ​ന്ന് അ​തി​രൂ​പ​താ ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ അ​റി​യി​ച്ചു.