ചേ​ർ​ത്ത​ല​ക്കാ​ർ ശു​ദ്ധ​ജ​ല​ത്തി​നാ​യി ഇ​നി​യും കാ​ത്തി​രി​ക്ക​ണം
Wednesday, September 18, 2019 10:41 PM IST
ചേ​ർ​ത്ത​ല: താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ശു​ദ്ധ​ജ​ല​ത്തി​നാ​യി ഇ​നി​യും കാ​ത്തി​രി​ക്ക​ണം. ചേ​ർ​ത്ത​ല പോ​ളി​ടെ​ക്നി​ക് കോ​ള​ജി​നു സ​മീ​പം ജ​പ്പാ​ൻ​കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ ഭാ​ഗ​ത്തെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ഇ​തു​വ​രെ​യും ക​ഴി​ഞ്ഞി​ല്ല.

പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ചേ​ർ​ത്ത​ല തെ​ക്ക്, മാ​രാ​രി​ക്കു​ളം വ​ട​ക്ക്, ക​ഞ്ഞി​ക്കു​ഴി, മു​ഹ​മ്മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ലും ത​ണ്ണീ​ർ​മു​ക്കം, പ​ള്ളി​പ്പു​റം തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭാ​ഗീ​ക​മാ​യും ജ​ല​വി​ത​ര​ണം നി​ല​ച്ചി​ട്ടു​ണ്ട്. പൊ​ട്ടി​യ​പൈ​പ്പു​ക​ൾ മാ​റ്റു​ന്ന​തി​ന് അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി കു​ഴി​ച്ച​യി​ട​ത്തു നി​ന്നും പൂ​ർ​ണ​മാ​യും വെ​ള്ളം പ​ന്പു​ചെ​യ്തു​മാ​റ്റാ​ൻ ക​ഴി​യാ​ത്ത​താ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​ട​സ്സ​മാ​കു​ന്ന​ത്.

ഇ​വി​ടെ പെ​ട്ടെ​ന്നു വെ​ള്ളം നി​റ​യു​ന്ന​തും ക​ഴി​ഞ്ഞ രാ​ത്ര​യി​ൽ ശ​ക്ത​മാ​യ മ​ഴ​പെ​യ്ത​തും അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കു ത​ട​സ​മാ​യി. ഇ​തി​നു​പു​റ​മെ വെ​ള്ളം പ​ന്പു​ചെ​യ്യു​ന്ന​തി​ൽ ചി​ല ഭാ​ഗ​ത്തു നി​ന്നും ത​ട​സ്സ​ങ്ങ​ളു​യ​ർ​ന്ന​തും തി​രി​ച്ച​ടി​യാ​യി. ഇ​തു മൂ​ലം മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം19​നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്താ​യാ​ക്കാ​നാ​കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ജ​ല അ​തോ​റി​ട്ടി. 20നു ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.