ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ പ്ര​തി​സ​ന്ധി ; പത്ത് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ രാ​ജി​ക്കൊ​രു​ങ്ങു​ന്നു
Wednesday, September 18, 2019 10:39 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍റെ രാ​ജി​യെ​ത്തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി. പത്ത് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം രാ​ജി​വ​ച്ചു. ത​ങ്ങ​ളോ​ട് ആ​ലോ​ചി​ക്കാ​തെ, ഡി​സി​സി നേ​തൃ​ത്വം ചെ​യ​ർ​മാ​നോ​ട് രാ​ജി വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് രാ​ജി​ക്ക് കാ​ര​ണ​മാ​യി കൗ​ണ്‍​സി​ല​ർ​മാ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്. ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്നും തോ​മ​സ് ജോ​സ​ഫ് രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ്, കൗ​ണ്‍​സി​ല​ർ​മാ​രി​ൽ പ​ത്തു​പേ​ർ കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും രാ​ജി​വ​ച്ച​ത്. അ​തേ​സ​മ​യം ചെ​യ​ർ​മാ​ൻ സ്ഥാ​നം അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്ത​ക്ക് ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​നു ന​ൽ​കാ​നാ​ണ് പാ​ർ​ട്ടി തീ​രു​മാ​നം. 52 അം​ഗ കൗ​ണ്‍​സി​ലി​ൽ, 21 പേ​രാ​ണ് കോ​ണ്‍​ഗ്ര​സി​നു​ള്ള​ത്.

10 പേ​ർ രാ​ജി വ​യ്ക്കു​ക​യാ​ണെ​ങ്കി​ൽ യു​ഡി​എ​ഫി​ന് ഭ​ര​ണം ത​ന്നെ ന​ഷ്ട​പ്പെ​ടും. കൗ​ണ്‍​സി​ല​ർ​മാ​രാ​യ രാ​ജു താ​ന്നി​ക്ക​ൽ, മോ​ളി ജേ​ക്ക​ബ്, സീ​ന​ത്ത് നാ​സ​ർ, കെ.​എ.​സാ​ബു, ഐ.​ല​ത, കെ.​ജെ.​നി​ഷാ​ദ്, ക​രോ​ളി​ൻ പീ​റ്റ​ർ, ടി.​പ്ര​ദീ​പ് കു​മാ​ർ, കെ.​ജെ.​നി​ഷാ​ദ്, സ​ജേ​ഷ് ചാ​ക്കു​പ​റ​ന്പ് എ​ന്നി​വ​രാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ്് എം.​ലി​ജു​വി​ന് പ്രാ​ഥ​മി​ക അം​ഗ​ത്വം രാ​ജി​വ​യ്ക്കു​ന്ന​താ​യി കാ​ണി​ച്ച് ക​ത്ത് ന​ൽ​കി​യ​ത്. കൗ​ണ്‍​സി​ല​ർ സ്ഥാ​നം രാ​ജി​വ​യ്ക്കാ​ൻ അ​നു​വാ​ദം ന​ർ​ക​ണ​മെ​ന്നും ഇ​വ​ർ ക​ത്തി​ൽ ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്നു. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ൻ​റ​റി മീ​റ്റിം​ഗി​ലാ​ണ് ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​നെ ചെ​യ​ർ​മാ​നാ​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ത​ങ്ങ​ളെ ആ​ദ്യ​മാ​യി അ​റി​യി​ക്കു​ന്ന​തെ​ന്ന് കൗ​ണ്‍​സി​ല​ർ​മാ​ർ ആ​രോ​പി​ക്കു​ന്നു.

നി​ല​വി​ലെ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫി​ന് ശ​താ​ബ്ദി സ്മാ​ര​ക​ത്തി​ന്‍റെ ഒ​രു നി​ല​യെ​ങ്കി​ലും പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​തി​നാ​യി ഒ​ക്ടോ​ബ​ർ ര​ണ്ടു​വ​രെ സ​മ​യം ത​ര​ണ​മെ​ന്ന് ഭൂ​രി​പ​ക്ഷം കൗ​ണ്‍​സി​ല​ർ​മാ​രും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും ത​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ ഡി​സി​സി നേ​തൃ​ത്വം ത​യാ​റാ​യി​ല്ലെ​ന്നും കൗ​ണ്‍​സി​ല​ർ​മാ​ർ പ​രാ​തി​പ്പെ​ട്ടു.