വൈ​ശ്യം ഭാ​ഗ​ത്തേ​ക്ക് കെഎസ്ആ​ർ​ടി​സി ഓ​ടി തു​ട​ങ്ങി
Wednesday, September 18, 2019 10:39 PM IST
അ​ന്പ​ല​പ്പു​ഴ: ക​ഞ്ഞി​പ്പാ​ടം പാ​ല​ത്തി​ലൂ​ടെ വൈ​ശ്യം ഭാ​ഗ​ത്തേ​ക്ക് കെഎ​സ്ആ​ർ​ടി സി ​ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. രാ​വി​ലെ എ​ട്ടു മു​ത​ൽ ആ​ല​പ്പു​ഴ​യി​ൽ നി​ന്നും ര​ണ്ട് മ​ണി​ക്കൂ​ർ ഇ​ട​വി​ട്ടാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലെ നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വൈ​ശ്യം​ഭാ​ഗം ഹൈ​സ്കൂ​ളി​ന് കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള ഗ​വ. എ​ൽ​പി സ്കൂ​ൾ വൈ​ശ്യം​ഭാ​ഗം വ​രെ​യാ​ണ് സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്.

നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ക​ഞ്ഞി​പ്പാ​ടം വൈ​ശ്യം​ഭാ​ഗം പാ​ലം ഒ​ദ്യോ​ഗി​ക​മാ​യി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ത്ത​തോ​ടെ​യാ​ണ് വൈ​ശ്യം​ഭാ​ഗം, ചെ​ന്പും​പു​റം, പു​ളി​ക്ക​ക്കാ​വ്, ന​ടു​ഭാ​ഗം, നി​വാ​സി​ക​ൾ​ക്ക് ആ​ല​പ്പു​ഴ​യി​ലേ​യ്ക്കും തി​രി​ച്ച് വൈ​ശ്യം ഭാ​ഗ​ത്തേ​യ്ക്കും എ​ളു​പ്പ​ത്തി​ൽ യാ​ത്ര ചെ​യ്യു​വാ​ൻ സൗ​ക​ര്യ​മാ​യ​ത്.

ഇ​തി​ന് മു​ൻ​പ് ജ​ങ്കാ​റി​ലോ, ക​ട​ത്ത് വ​ള്ള​ത്തി​ലോ ക​യ​റി മ​ണി​ക്കു​റു​ക​ൾ കാ​ത്ത് കി​ട​ന്ന് വേ​ണം പൂ​ക്കൈ​ത​യാ​റി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് എ​ത്തി ക​ഞ്ഞി​പ്പാ​ട​ത്ത് നി​ന്നും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പു​ന്ന​പ്ര, ആ​ല​പ്പു​ഴ​യി​ലും എ​ത്തി​ചേ​ർ​ന്നി​രു​ന്ന​ത്.

ഇ​പ്പോ​ൾ വ​ള​രെ എ​ളു​പ്പ​ത്തി​ൽ 20 മി​നി​റ്റ് കൊ​ണ്ട് ഓ​ട്ടോ​റി​ക്ഷ​യി​ലോ, ആം​ബു​ല​ൻ​സി​ലോ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​വാ​ൻ ക​ഴി​യും. യാ​ത്രാ​ക്ലേ​ശം മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ചി​രു​ന്ന ക​ഞ്ഞി​പ്പാ​ടം നി​വാ​സി​ക​ൾ​ക്കും ബ​സ് സ​ർ​വീ​സ് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും.

അ​ന്പ​ല​പ്പു​ഴ, കു​ട്ട​നാ​ട് അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളെ​യും നെ​ടു​മു​ടി അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ക​ഐ​സ്ആ​ർ ടി ​ബ​സ് സ​ർ​വി​സ്. വൈ​ശ്യം ഭാ​ഗം മു​ത​ൽ നെ​ടു​മു​ടി വ​ഴി ച​ന്പ​ക്കു​ളം വ​രെ​യു​ള്ള റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ആ​ല​പ്പു​ഴ​വൈ​ശ്യം ഭാ​ഗം കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ച​ന്പ​ക്കു​ള​ത്തേ​യ്ക്കും അ​തു​വ​ഴി നെ​ടു​മു​ടി വ​ഴി ആ​ല​പ്പു​ഴ​യി​ലേ​യ്ക്കും സ​ർ​വീ​സ് നീ​ട്ടു​ന്ന​തി​ന് ക​ഴി​യും.