പ​ഴ​യ പ​ത്ര​ങ്ങ​ൾ ഇ​നി മു​ത​ൽ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റും
Tuesday, September 17, 2019 10:38 PM IST
അ​ന്പ​ല​പ്പു​ഴ: പ​ഴ​യ പ​ത്ര​ങ്ങ​ൾ ഇ​നി മു​ത​ൽ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റും. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം യു.​എം.​ക​ബീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക്ക് തു​ക സ​മാ​ഹ​രി​ക്കാ​നാ​യി പു​തി​യ മാ​ർ​ഗം സ്വീ​ക​രി​ച്ച​ത്.
ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ര​വ​ധി പേ​രാ​ണ് ഒ​രു നേ​ര​ത്തെ മ​രു​ന്നി​ന് ചെ​ല​വ​ഴി​ക്കാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടു​ന്ന​ത്. കൂ​ടാ​തെ നി​ര​വ​ധി കി​ട​പ്പു രോ​ഗി​ക​ളും ഇ​തേ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു​ണ്ട്. ചി​ല സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം കൊ​ണ്ടാ​ണ് ഇ​വ​ർ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​ത്.
ഇ​തി​ന് സ്ഥി​രം തു​ക ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ​ക്കൂ​ടി സ​ജീ​വ​മാ​യ യു.​എം.​ക​ബീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ആ​ശ​യം രൂ​പ​പ്പെ​ടു​ത്തി​യ​ത്. വീ​ടു​ക​ളി​ൽ നി​ന്ന് സൗ​ജ​ന്യ​മാ​യി ശേ​ഖ​രി​ക്കു​ന്ന പ​ത്ര​ങ്ങ​ൾ വി​റ്റ് ഇ​തി​ൽ നി​ന്നു ല​ഭി​ക്കു​ന്ന വ​രു​മാ​നം ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക്ക് ചെ​ല​വ​ഴി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന തു​ക പ്ര​ത്യേ​കം അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​മെ​ന്ന് യു.​എം.​ക​ബീ​ർ പ​റ​ഞ്ഞു.
ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം നീ​ർ​ക്കു​ന്ന​ത്ത് ഡി​വൈ​എ​സ്പി പി.​വി. ബേ​ബി നി​ർ​വ​ഹി​ച്ചു. അ​ബ്ദു​ൾ റ​ഹ്മാ​നി​ൽ നി​ന്നാ​ണ് ഡി​വൈ​എ​സ്പി പി.​വി. ബേ​ബി പ​ത്രം ഏ​റ്റു​വാ​ങ്ങി​യ​ത്.
പ​ത്രം വി​റ്റു​കി​ട്ടി​യ പ​ണം പു​ന്ന​പ്ര സ്വ​ദേ​ശി നൂ​റു​ദീ​ൻ ഹാ​ഫി​യ​ത്തി​ന്‍റെ മ​ക​ൻ ഫി​സാ​ൻ (എ​ട്ട്) ത​ന്‍റെ ജ·​ദി​ന​ത്തി​ൽ ഡി​വൈ​എ​സ്പി​ക്ക് കൈ​മാ​റി.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ.​ക​ണ്ണ​ൻ, വാ​ഹി​ദ് മാ​വു​ങ്ക​ൽ, സാ​ദി​ക് ഉ​ല​ക​ൻ, എം.​എ.​നാ​സ​ർ, മോ​ഹ​ൻ ദാ​സ്, ദി​ലീ​പ് ക​ന്നി​മേ​ൽ​ക്കോ​ണി​ൽ, മോ​ഹ​ൻ ദാ​സ്, അ​ജി​ത്കൃ​പാ​ല​യം, ഫാ​സി​ൽ, നൂ​റു​ദീ​ൻ ഹാ​ഫി​യ​ത്ത്, ശോ​ഭാ ഗോ​പി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ഇ​തി​ൽ സ​ഹ​ക​രി​ക്കാ​ൻ സ​ൻ​മ​ന​സു​ള്ള​വ​ർ 9288077066 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് യു.​എം.​ക​ബീ​ർ അ​റി​യി​ച്ചു.