ഓ​ല​ചു​രു​ട്ടി​പ്പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണം: ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ കൃ​ഷി​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം
Tuesday, September 17, 2019 10:37 PM IST
ആ​ല​പ്പു​ഴ: ച​ന്പ​ക്കു​ളം, രാ​മ​ങ്ക​രി, ആ​ല​പ്പു​ഴ, അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​രി​ധി​യി​ൽ വ​രു​ന്ന ര​ണ്ടാം​കൃ​ഷി ഇ​റ​ക്കി​യ ചി​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഓ​ല​ചു​രു​ട്ടി​പ്പു​ഴു​വി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ കൃ​ഷി​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.
ഒ​രു​ചു​വ​ട്ടി​ൽ ഒ​ന്നി​ല​ധി​കം ജീ​വ​നു​ള്ള പു​ഴു​ക്ക​ളെ വീ​തം കാ​ണു​ന്നു​ണ്ടെ​ങ്കി​ൽ നി​യ​ന്ത്ര​മ മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്ക​ണം. പു​ഴു​വി​ന്‍റെ സാ​ന്നി​ധ്യം കാ​ണു​ന്ന​യി​ട​ങ്ങ​ളി​ൽ മാ​ത്രം നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ൾ കൊ​ക്കൊ​ണ്ടാ​ൽ മ​തി. കു​ട്ട​നാ​ട്ടി​ൽ പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും മു​ഞ്ഞ​യു​ടെ സാ​ന്നി​ധ്യ​വും കാ​ണു​ന്നു​ണ്ട്. അ​മി​ത​മാ​യ കീ​ട​നാ​ശി​നി പ്ര​യോ​ഗം മു​ഞ്ഞ​യു​ടെ വം​ശ​വ​ർ​ധ​ന​വി​നു ഇ​ട​യാ​ക്കു​മെ​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കൃ​ത്യ​മാ​യി കൃ​ഷി​യി​ട നി​രീ​ക്ഷ​ണം ന​ട​ത്തി ആ​വ​ശ്യ​മെ​ങ്കി​ൽ മാ​ത്രം ശി​പാ​ർ​ശ അ​നു​സ​രി​ച്ചു​ള്ള രാ​സ​നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്ക​ണം. ഓ​രോ കൃ​ഷി​ഭ​വ​ന്‍റെ​യും പ​രി​ധി​യി​ൽ ഫീ​ൽ​ഡ് ത​ല​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ങ്കൊ​ന്പ് കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ പെ​സ്റ്റ് സ്കൗ​ട്ടു​ക​ളു​ടെ സേ​വ​ന​വും ഇ​തി​നാ​യി ക​ർ​ഷ​ക​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.