പ​ര​സ്യ​ബോ​ർ​ഡു​ക​ൾ മൂ​ലം കാ​മ​റ മ​റ​യു​ന്ന​താ​യി പ​രാ​തി
Tuesday, September 17, 2019 10:37 PM IST
അ​ന്പ​ല​പ്പു​ഴ: കാ​ക്കാ​ഴം റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ൽ റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​ട്ടി സ്ഥാ​പി​ച്ച നീ​രി​ക്ഷ​ണ കാ​മ​റ​ക​ൾ​ക്ക് ത​ട​സ​മാ​യി പാ​ല​ത്തി​ൽ പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത് കാ​മ​റ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ച​താ​യി പ​രാ​തി. ഇ​തുമൂ​ലം പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ശ​രി​യാ​യ ദൃ​ശ്യ​ങ്ങ​ൾ കാ​ണു​വാ​ൻ സാ​ധി​ക്കു​ന്നി​ല്ല. കാ​മ​റ​യു​ടെ മു​ൻ​ഭാ​ഗം പ​രി​ശോ​ധി​ച്ചാ​ൽ മ​ങ്ങി​യ നി​റ​ത്തി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ ആ​ണ് ല​ഭി​ക്കു​ന്ന​ത്.​
കു​ടു​ത​ലും പ​ര​സ്വ ബോ​ർ​ഡു​ക​ൾ ആ​ണ് കാ​ണു​ന്ന​ത്. ബോ​ർ​ഡു​ക​ൾ കാ​ര​ണം തെ​ക്കുനി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ട​ക്ക് നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും മു​ൻ​ഭാ​ഗ​ത്തെ കാ​ഴ്ച്ച​ക​ൾ കാ​ണു​വാ​ൻ പ​റ്റു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ബോ​ർ​ഡു​ക​ൾ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വയ്ക്കു​ന്നു​വെ​ന്നും പ​രാ​തി ഉ​യ​ർ​ന്നു. പ​ര​സ്യ ബോ​ർ​ഡു​ക​ൾ ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് കാ​ട്ടി അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ക​ത്തു ന​ൽ​കി.