സം​ഗീ​തം സം​സ്കാ​ര​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ക​ണ​മെ​ന്ന് ജെ​റി അ​മ​ൽ​ദേ​വ്
Tuesday, September 17, 2019 10:36 PM IST
ആ​ല​പ്പു​ഴ: സം​ഗീ​തം സം​സ്കാ​ര​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യും നന്മയു​ടെ ചാ​ല​കശ​ക്തി​യു​മാ​ക​ണ​മെ​ന്ന് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ജെ​റി അ​മ​ൽ​ദേ​വ്.
ആ​ല​പ്പു​ഴ രൂ​പ​ത സെ​ൻ​ട്ര​ൽ ക്വ​യ​റും രൂ​പ​താ സു​വി​ശേ​ഷ​ഭ​വ​നും ലി​റ്റ​ർ​ജി ക​മ്മീ​ഷ​നും ചേ​ർ​ന്ന് യു​വ പ്ര​തി​ഭ​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഹിം ​ഫെ​സ്റ്റി​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ല​പ്പു​ഴ രൂ​പ​ത​യി​ലെ 72 ഇ​ട​വ​ക​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 200 ഓ​ളം വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ​ക്ക് അ​ദ്ദേ​ഹം സം​ഗീ​ത പ​രി​ശീ​ല​നം ന​ൽ​കി.
സം​ഗീ​ത​വും ആ​രാ​ധ​നാ​ക്ര​മ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഫാ. ​ഫ്രാ​ൻ​സീ​സ് കൊ​ടി​യ​നാ​ട് ക്ലാ​സെ​ടു​ത്തു. എ​സ്.​ജെ. ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ അ​ടി​സ്ഥാ​ന ഭാ​ഷ​യാ​യ ല​ത്തീ​നി​ലു​ള്ള ഗാ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി ഫാ. ​സി.​ജെ. ജോ​സ​ഫ് ക്ലാ​സ് ന​യി​ച്ചു.
സു​വി​ശേ​ഷ ഡ​യ​റ​ക്ട​ർ ഫാ. ​റെ​ൻ​സ​ൻ പൊ​ള്ള​യി​ൽ, സെ​ൻ​ട്ര​ൽ ക്വ​യ​ർ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഡെ​ന്നി ആ​ന്‍റ​ണി, ഫാ. ​ജോ​യി പു​ത്ത​ൻ​വീ​ട്ടി​ൽ, ജോ​യി സാ​ക്സ്, സി​സ്റ്റ​ർ ഫി​ലോ മാ​ത്യു, സോ​ജി, റോ​യി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.