അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, September 17, 2019 10:36 PM IST
ആ​ല​പ്പു​ഴ: കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡ് ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി പ്ര​കാ​രം ബാ​ങ്കി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്ത് വ്യ​വ​സാ​യം ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​ല​പ്പു​ഴ ജി​ല്ല ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ആ​ല​പ്പു​ഴ ജി​ല്ല ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0477 225 2341.

കാ​ൽ​ന​ട പ്ര​ച​ാര​ണ ജാ​ഥ

പൂ​ച്ചാ​ക്ക​ൽ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കാ​ൽ​ന​ട പ്ര​ചാ​ര​ണ ജാ​ഥ നാ​ളെ പ​ള്ളി​പ്പു​റം ഒ​റ്റ​പ്പു​ന്ന​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ യു​വ​ജ​ന വ​ഞ്ച​ന​യ്ക്കും ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ വി​ഭ​ജ​ന രാ​ഷ്ട്രീ​യ​ത്തി​നു​മെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് ജാ​ഥ സം​ല​ടി​പ്പി​ക്കു​ന്ന​ത്.
മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ജേ​ഷാ​ണ് കാ​ൽ​ന​ട പ്ര​ചാ​ര​ണ ജാ​ഥ ന​യി​ക്കു​ന്ന​ത്. 29 ന് ​തു​റ​വൂ​രി​ൽ ജാ​ഥ സ​മാ​പി​ക്കും. നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ഒ​റ്റ​പ്പു​ന്ന​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ജാ​ഥ പ​ര്യ​ട​നം ന​ട​ത്തും. വൈ​കു​ന്നേ​രം ആ​റി​ന് പ​ള്ളി​പ്പു​റ​ത്ത് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി ജെ​ബി മേ​ത്ത​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.