. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ മ​ത്സ​ര​ങ്ങ​ൾ
Tuesday, September 17, 2019 10:36 PM IST
ആ​ല​പ്പു​ഴ: ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ എ​ട്ടു വ​രെ ന​ട​ക്കു​ന്ന വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള വ​നം​വ​ന്യ​ജീ​വി വ​കു​പ്പ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ൽ​പി, യു​പി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​കൃ​തി​യെ​യും വ​ന്യ​ജീ​വി​ക​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, വാ​ട്ട​ർ ക​ള​ർ പെ​യി​ന്‍റിം​ഗ് ഇ​ന​ങ്ങ​ളി​ലും, ഹൈ​സ്കൂ​ൾ, കോ​ള​ജ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ക്വി​സ്, ഉ​പ​ന്യാ​സം, പ്ര​സം​ഗം, പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, വാ​ട്ട​ർ ക​ള​ർ പെ​യി​ന്‍റിം​ഗ് ഇ​ന​ങ്ങ​ളി​ലു​മാ​ണ് മ​ത്സ​രം. സ​ർ​ക്കാ​ർ, എ​യി​ഡ​ഡ്, സ്വാ​ശ്ര​യ സ​കൂ​ളു​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലേ​യും പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം.
ക്വി​സ് മ​ത്സ​ര​ത്തി​ൽ ര​ണ്ടു​പേ​ര് അ​ട​ങ്ങു​ന്ന ഒ​രു ടീ​മി​നും മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ ഒ​രു സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഒ​രി​ന​ത്തി​ൽ ര​ണ്ട് പേ​ർ​ക്കു വീ​ത​വും മ​ത്സ​രി​ക്കാം. പ്ര​സം​ഗം, ഉ​പ​ന്യാ​സ​മ​ത്സ​ര​ങ്ങ​ൾ മ​ല​യാ​ള​ത്തി​ലാ​യി​രി​ക്കും. ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ ര​ണ്ട്, മൂ​ന്ന്് തീ​യ​തി​ക​ളി​ൽ സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ല​പ്പു​ഴ കൊ​മ്മാ​ടി​യി​ലെ ഓ​ഫീ​സി​ൽ ന​ട​ക്കും. ര​ണ്ടി​ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, ഉ​പ​ന്യാ​സം എ​ന്നി​വ​യും ഉ​ച്ച ക​ഴി​ഞ്ഞ് 2.15 മു​ത​ൽ വാ​ട്ട​ർ ക​ള​ർ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും ന​ട​ക്കും. മൂ​ന്നി​ന് രാ​വി​ലെ 10 മു​ത​ൽ ക്വി​സ് മ​ത്സ​ര​വും ര​ണ്ടി​ന് പ്ര​സം​ഗ മ​ത്സ​ര​വും ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ സ്കൂ​ൾ,കോ​ള​ജ് മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം അ​പേ​ക്ഷ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന​കം ആ​ല​പ്പു​ഴ സാ​മൂ​ഹ്യ​വ​ന​വ​ൽ​ക്ക​ര​ണ വി​ഭാ​ഗം ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ക്ക​ണം. ഫോ​ണ്‍ ന​ന്പ​ർ 0477 2246034.