മു​ഖം മി​നു​ക്കി താ​യ​ങ്ക​രി സ്കൂ​ൾ
Monday, September 16, 2019 10:35 PM IST
എ​ട​ത്വ: മ​ഹാ​പ്ര​ള​യ​ത്തി​നു ശേ​ഷ​മു​ള്ള മോ​ശം അ​വ​സ്ഥ​യി​ൽ നി​ന്നും ക​ര​ക​യ​റി മു​ഖം മി​നു​ക്കി താ​യ​ങ്ക​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ൾ. ച​ങ്ങ​നാ​ശേ​രി സ​ർ​ഗ​ക്ഷേ​ത്ര ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും സീ​ഡ്സ് ഇ​ന്ത്യ ലി​മി​റ്റ​ഡും ചേ​ർ​ന്നാ​ണ് സ്കൂ​ളി​ന് പു​തി​യ മു​ഖം സ​മ്മാ​നി​ച്ച​ത്.
സ്കൂ​ളി​നു ചു​റ്റും വേ​ലി​കെ​ട്ടി, കു​ടി​വൈ​ള്ള പൈ​പ്പു​ക​ൾ ന​ന്നാ​ക്കി, ചോ​ർ​ച്ച മാ​റ്റി പു​തു​താ​യി പെ​യി​ന്‍റു ചെ​യ്ത് ഭി​ത്തി​യി​ൽ വ​ർ​ണ​ചി​ത്ര​ങ്ങ​ളും ആ​ലേ​ഖ​നം ചെ​യ്താ​ണ് പു​തി​യ ഗെ​റ്റ​പ്പി​ലേ​ക്ക് സ്കൂ​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ണ്ടും അ​റി​ഞ്ഞും പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ക്ലാ​സ്മു​റി​ക​ളി​ൽ പെ​യി​ന്‍റിം​ഗ് ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തും.
ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് നി​ക്ഷേ​പി​ക്കാ​നു​ള്ള ക​ന്പോ​സ്റ്റ് റിം​ഗും ഒ​രു​ക്കി​യി​രി​ക്കു​ന്നു. രാ​മ​ങ്ക​രി​യു​ടെ അ​ഭി​മാ​ന​മാ​യ ജ​വ​ഹ​ർ താ​യ​ങ്ക​രി ചു​ണ്ട​ന്‍റെ ചി​ത്രം സ്കൂ​ളി​ന്‍റെ മു​ൻ​വ​ശ​ത്തു ത​ന്നെ കൊ​ടു​ത്തി​രി​ക്കു​ന്നു. സ്കൂ​ളി​ൽ ന​ക്ഷ​ത്ര​വ​നം ഒ​രു​ക്കു​ന്ന പ​ദ്ധ​തി​ക്കും തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്.