തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
Monday, September 16, 2019 10:35 PM IST
കാ​യം​കു​ളം: അ​യ്യ​ൻ​കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലേ​ക്ക് 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​ൻ അ​റി​യി​ച്ചു. പ​ദ്ധ​തി​യു​ടെ 2018-19 കാ​ല​യ​ള​വി​ലെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാം ഗ​ഡു​വാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ന​ഗ​ര​സ​ഭ​യി​ൽ അ​യ്യ​ങ്കാ​ളി ന​ഗ​ര​തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് ജോ​ലി ചെ​യ്തി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.