പോ​ഷ​ണ​മാ​സാ​ച​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്കം; പോ​ഷ​ണ്‍ എ​ക്സ്പ്ര​സ് 21ന് ​ജി​ല്ല​യി​ൽ
Monday, September 16, 2019 10:35 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ പോ​ഷ​ണ ദൗ​ത്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ഷ​ണ​മാ​സാ​ച​ര​ണ​ത്തി​ന് ഇ​ന്നു​ജി​ല്ല​യി​ൽ തു​ട​ക്ക​മാ​കും. ജി​ല്ല​യി​ലെ 2150 അ​ങ്ക​ണ​വാ​ടി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ഷ​ണ റാ​ലി​യോ​ടെ​യാ​ണ് മാ​സാ​ച​ര​ണം തു​ട​ങ്ങു​ന്ന​ത്. സം​യോ​ജി​ത ശി​ശു​വി​ക​സ​ന പ​ദ്ധ​തി കേ​ന്ദ്ര​ങ്ങ​ൾ വ​ഴി വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ഈ ​ഒ​രു മാ​സം സം​ഘ​ടി​പ്പി​ക്കു​ക.
പോ​ഷാ​ക​ഹാ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യു​ള്ള പോ​ഷ​ണ്‍ എ​ക്സ്പ്ര​സ് ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള പോ​ഷ​ണ്‍ എ​ക്സ്പ്ര​സ് 21, 22 തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. 19 ന് ​ഐ​സി​ഡി​എ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ഷ​ണ ഗ്രാ​മ​സ​ഭ എ​ല്ലാ അ​ങ്ക​ണ​വാ​ടി​ക​ളും ചേ​രും. അ​നീ​മി​യ, ഡ​യ​റി എ​ന്നി​വ ത​ട​യു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ബ്ലോ​ക്കു​ത​ല യോ​ഗം നാ​ളെ ജി​ല്ല​യി​ലെ 15 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.
പോ​ഷ​കാ​ഹാ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം, കു​ട്ടി​യു​ടെ ആ​ദ്യ 1000 ദി​വ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്നി​വ ച​ർ​ച്ച ചെ​യ്യു​ന്ന യോ​ഗ​ങ്ങ​ൾ, സം​വാ​ദം, പോ​ഷ​കാ​ഹാ​ര വി​ദ​ഗ്ധ​രെ സം​ഘ​ടി​പ്പി​ച്ചു​ള്ള ക്ലാ​സു​ക​ൾ, സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പോ​ഷ​കാ​ഹാ​രം സം​ബ​ന്ധി​ച്ച ക്ലാ​സു​ക​ൾ, പ്ര​ശ്നോ​ത്ത​രി മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.
അ​ങ്ക​ണ​വാ​ടി​ക​ളി​ൽ പോ​ഷ​കാ​ഹാ​ര ഓ​ണ​സ​ദ്യ, പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള മാ​തൃ​ക​ക​ൾ ത​യാ​റാ​ക്ക​ൽ, പോ​സ്റ്റ​ർ ര​ച​ന തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ക്കും.
ഇ​തി​ന്‍റെ ജി​ല്ലാ​ത​ല പ​രി​പാ​ടി ഒ​ക്ടോ​ബ​ർ 15 ന് ​ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പും പോ​ഷ​ണ അ​ഭി​യാ​നും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കും. ഭ​ക്ഷ്യ സു​ര​ക്ഷ, ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ശി​ല്പ​ശാ​ല​യും ന​ട​ത്തും. അ​മൃ​തം പൊ​ടി​യു​പ​യോ​ഗി​ച്ചു​ള്ള വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്ക​ൽ, അ​മ്മ​മാ​രേ​യും കു​ട്ടി​ക​ളേ​യും പ​ങ്കെ​ടു​പ്പി​ച്ച് പ്ര​ശ്നോ​ത്ത​രി എ​ന്നി​വ​യും മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും.