ക്ര​യ​വി​ല സ്ഥി​ര​താ പ​ദ്ധ​തി​യു​മാ​യി ക​യ​ർ കോ​ർ​പ​റേ​ഷ​ൻ
Monday, September 16, 2019 10:35 PM IST
ആ​ല​പ്പു​ഴ: പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​മെ​ന്ന നി​ല​യി​ൽ ക​യ​ർ വ്യ​വ​സാ​യ​ത്തെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി ക്ര​യ​വി​ല സ്ഥി​ര​താ പ​ദ്ധ​തി​യു​മാ​യി ക​യ​ർ കോ​ർ​പ​റേ​ഷ​ൻ.
ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ൽ 297.59 കോ​ടി രൂ​പ​യു​ടെ ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് കോ​ർ​പ​റേ​ഷ​ൻ സം​ഭ​രി​ച്ച് വി​ത​ര​ണം ചെ​യ്ത​തെ​ങ്കി​ൽ ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ൽ നാ​ളി​തു​വ​രെ 431.29 കോ​ടി രൂ​പ​യു​ടെ സം​ഭ​ര​ണ വി​പ​ണ​ന​മാ​ണ് കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. 45 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഈ ​ഇ​ന​ത്തി​ൽ നേ​ടി​യി​ട്ടു​ള്ള​തെ​ന്ന് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.
ചെ​റു​കി​ട ഉ​ത്പാ​ദ​ക​ർ​ക്ക് വ​ർ​ഷ​ത്തി​ൽ ചു​രു​ങ്ങി​യ​ത് 200 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന സ​ർ​ക്കാ​ർ ന​യ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ക​യ​ർ കോ​ർ​പ​റേ​ഷ​ൻ സ​മ​യ ബ​ന്ധി​ത​മാ​യി സം​ഭ​രി​ച്ച് ഉ​ത്പ​ന്ന വി​ല വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. നി​ല​വി​ൽ ആ​റു​കോ​ടി രൂ​പ​യു​ടെ ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ക​യ​ർ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് കോ​ർ​പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണു​ക​ളി​ൽ ഇ​റ​ക്കു​ന്ന മു​റ​യ്ക്ക് ഉ​ത്പ​ന്ന​വി​ല വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്.
ഇ​ക്ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​യ​ള​വി​ൽ ചെ​റു​കി​ട ഉ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ നി​ന്നും ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ച്ച വ​ക​യി​ൽ 15 കോ​ടി രൂ​പ​യാ​ണ് ക​യ​ർ കോ​ർ​പ​റേ​ഷ​ൻ വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.