താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു
Monday, September 16, 2019 10:34 PM IST
മാ​വേ​ലി​ക്ക​ര: ഓ​ണം ക​ഴി​ഞ്ഞി​ട്ടും റേ​ഷ​ൻ ക​മ്മീ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​ത്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ‍ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ഭ​ര​ണി​ക്കാ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ക്കിം​ഗ പ്ര​സി​ഡ​ന്‍റ് എ​ൻ. ഭ​ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ര​ളി വൃ​ന്ദാ​വ​നം, ബി. ​ബൈ​ജു, അ​ജ​യ​ൻ ത​ട​ത്തി​ലാ​ൽ, വി​മ​ൽ കു​മാ​ർ, ജി​തേ​ഷ് കു​മാ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബാ​ബു ജോ​ർ​ജ്, ബ​ഷീ​ർ വ​ള്ളി​കു​ന്നം, സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ക​മ്മീ​ഷ​ൻ തു​ക വ്യാ​പാ​രി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു മാ​റ്റി നി​ക്ഷേ​പി​ക്കാ​മെ​ന്ന ജി​ല്ല സ​പ്ലൈ ഓ​ഫി​സ​റു​ടെ ഉ​റ​പ്പി​ലാ​ണു ഉ​പ​രോ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.