പോ​ലീ​സു​കാ​രെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വം: അ​ന്വേ​ഷ​ണം ഊ​ർ​ജി​തം
Monday, September 16, 2019 10:34 PM IST
അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ എ​യ്ഡ് പോ​സ്റ്റി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ പോ​ലീ​സ് അ​ട​ക്ക​മു​ള്ള മൂ​ന്നു പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.
മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഒ​പി ടി​ക്ക​റ്റി​ല്ലാ​തെ ക​ട​ക്കാ​ൻ ശ്ര​മി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം അ​റി​ഞ്ഞെ​ത്തി​യ സി​വി​ൽ പോ​ലി​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​ന്ദു പ​ണി​ക്ക​ർ (42), എം.​കെ. വി​നി​ൽ (34), മ​ഹേ​ഷ് (33) എ​ന്നി​വ​രെ പ്ര​തി​ക​ൾ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ത്തി​ന് ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പി​ടി​കു​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​പി ടി​ക്ക​റ്റി​ല്ലാ​തെ അ​ക​ത്ത് ക​യ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞ​ത്.
പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ അ​ക്ര​മി​ക​ൾ പോ​ലി​സി​നു​നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ൾ ക​ഞ്ചാ​വ് സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണെ​ന്നാ​ണ് പോ​ലി​സ് സം​ശ​യി​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.