അ​ന്പ​ല​പ്പു​ഴ​യി​ലെ മോ​ഷ​ണം: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി
Monday, September 16, 2019 10:34 PM IST
അ​മ്പ​ല​പ്പു​ഴ: ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ന് വ​ട​ക്ക് വ​ശം ക​ഴി​ഞ്ഞ ദി​വ​സം ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ​ണം പോ​യ കേ​സി​ൽ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വ​ട​ക്കേ​ന​ട മം​ഗ​ല​പ്പ​ള്ളി കെ.​പി. ശ്രീ​കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 16 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, മു​പ്പ​തി​നാ​യി​രം രൂ​പ, എ​ൽ​സി​ഡി ടെ​ലി​വി​ഷ​ൻ എ​ന്നി​വ​യാ​ണ് ന​ഷ്ട​മാ​യ​ത്. കു​ടും​ബ സ​മേ​തം വ്യാ​ഴാ​ഴ്ച ചെ​ന്നൈ​ക്കു പോ​യ ഇ​വ​ർ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം തി​രി​കെ​എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​ര​മ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ ആ​റ് വി​ര​ല​ട​യാ​ള​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ പൊ​ളി​ച്ചാ​യി​രു​ന്നു മോ​ഷ​ണം ന​ട​ത്തി​യ​ത്. പോ​ലി​സ് നാ​യ അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്രം അ​സി. ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സ് വ​രെ എ​ത്തി​യി​രു​ന്നു. സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും അ​ന്വേ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ന്നി​ൽ കൂ​ടു​ത​ൽ മോ​ഷ്ടാ​ക്ക​ൾ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന.