ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ : ബാ​ക്ടീ​രി​യൽ ഇ​ല​ക​രി​ച്ചി​ൽ വ്യാ​പി​ക്കു​ന്നു​വെ​ന്ന്
Sunday, September 15, 2019 10:43 PM IST
ആ​ല​പ്പു​ഴ: ര​ണ്ടാം​കൃ​ഷി ഇ​റ​ക്കി​യ കു​ട്ട​നാ​ട് അ​പ്പ​ർ​കു​ട്ട​നാ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ക​രി​നി​ല​ങ്ങ​ളി​ലും ബാ​ക്ടീ​രി​യ​ൽ ഇ​ല​ക​രി​ച്ചി​ൽ രോ​ഗം വ്യാ​പ​ക​മാ​കു​ന്നു. കാ​ലം തെ​റ്റി​യി​റ​ക്കി​യ കൃ​ഷി​യെ ആ​ദ്യം ഓ​രു​ജ​ല​വും പി​ന്നീ​ട് ഓ​ല​ചു​രു​ട്ടി പു​ഴു​വും ആ​ക്ര​മി​ച്ച​തി​ൽ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു ക​ർ​ഷ​ക​ർ. ച​ന്പ​ക്കു​ളം, അ​ന്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ ബ്ലോ​ക്കു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള ചി​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മു​ഞ്ഞ​യു​ടെ സാ​ന്നി​ധ്യ​വും ക​ണ്ടി​രു​ന്നു. ഇ​തി​നു പു​റ​മേ ക​തി​ർ ചൊ​ട്ട​യെ​ത്തി​യ നെ​ൽ​ച്ചെ​ടി​ക​ളി​ൽ ഇ​ല​ക​രി​ച്ചി​ൽ രോ​ഗം പ​ട​ർ​ന്ന​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്. മ​ങ്കൊ​ന്പ് നെ​ല്ലു​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ​യും കൃ​ഷി​വ​കു​പ്പി​ന്‍റെ​യും നി​ർ​ദേ​ശ പ്ര​കാ​രം ഇ​തി​നെ​തി​രേ പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യെ​ങ്കി​ലും കാ​ര്യ​മാ​യ ഗു​ണം കി​ട്ടു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ വാ​ദം
70 മു​ത​ൽ 80 ദി​വ​സം വ​രെ പ്രാ​യ​മു​ള്ള നെ​ൽ​ച്ചെ​ടി​ക​ളി​ലാ​ണ് രോ​ഗം ക​ണ്ടി​രി​ക്കു​ന്ന​ത്. ര​ണ്ടാം കൃ​ഷി ഇ​റ​ക്കി​യ ഒ​ട്ടു​മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ഇ​ല​ക​രി​ച്ചി​ൽ രോ​ഗം വ്യാ​പി​ച്ച​താ​യും പ​റ​യു​ന്നു​ണ്ട്. ഏ​ക്ക​റി​ന് 30,000 രൂ​പ​യി​ല​ധി​കം ചെ​ല​വ​ഴി​ച്ചാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. ഇ​തി​നു​പു​റ​മേ ചി​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ഞ്ഞ​ളി​പ്പു രോ​ഗ​വും റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ണ്ട്. ബാ​ക്ടീ​രി​യ​യാ​ണ് ഇ​ല​ക​രി​ച്ചി​ലി​നു കാ​ര​ണം. ന​ല്ല ത​ണു​പ്പി​ലും ക​ന​ത്ത മ​ഴ​യ്ക്കും ശേ​ഷ​മാ​ണ് ചെ​ടി​ക​ളി​ൽ രോ​ഗം പ്ര​ക​ട​മാ​യി പു​റ​ത്തു വ​രു​ന്ന​ത്. ഏ​ഴു​മു​ത​ൽ 15 ദി​വ​സം വ​രെ ക​ഴി​ഞ്ഞാ​ണ് നെ​ൽ​ച്ചെ​ടി​ക​ളി​ൽ രോ​ഗ​ല​ക്ഷ​ണം പോ​ലും പു​റ​ത്തു കാ​ണു​ക. നെ​ല്ലോ​ല​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലൂ​ടെ​യോ ന​ടു​ഞ​ര​ന്പി​ൽ കൂ​ടി​യോ മു​ക​ളി​ൽ നി​ന്നു താ​ഴേ​ക്ക് മ​ഞ്ഞ ക​ല​ർ​ന്ന ഓ​റ​ഞ്ച് നി​റ​ത്തി​ലാ​ണ് ക​രി​ച്ചി​ൽ ബാ​ധി​ക്കു​ന്ന​ത്.
തു​ട​ക്ക​ത്തി​ൽ 20 ഗ്രാം ​പ​ച്ച​ച്ചാ​ണ​കം ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ എ​ന്ന തോ​തി​ൽ ക​ല​ർ​ത്തി ആ​റു മ​ണി​ക്കൂ​റി​നു​ശേ​ഷം തെ​ളി ഉൗ​റ്റി​യെ​ടു​ത്ത് അ​രി​ച്ച് ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 20 ഗ്രാം ​സ്യൂ​ഡോ​മോ​ണ​സ് ഫ്ളൂ​റ​സെ​ൻ​സ് ചേ​ർ​ത്ത് ത​ളി​ച്ച് നി​യ​ന്ത്രി​ക്കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ബ​യോ​നോ​ൾ/ ബാ​ക്ടീ​രി​യ​നാ​ശ​ക്/ ബ്രോ​ണോ​പോ​ൾ ര​ണ്ടു​ഗ്രാം 10 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ എ​ന്ന തോ​തി​ലും ത​ളി​ക്കാം. രോ​ഗ​ംവ്യാ​പ​ക​മാ​യാ​ൽ സ്ട്രെ​പ്റ്റോ​മൈ​സി​ൻ സ​ൾ​ഫേ​റ്റ്, ടെ​ട്രാ​സൈ​ക്ലി​ൻ ഹൈ​ഡ്രോ​ക്ലോ​റൈ​ഡ് എ​ന്നി​വ ചേ​ർ​ന്ന ആ​ന്‍റി​ബ​യോ​ട്ടി​ക് ഫോ​ർ​മു​ലേ​ഷ​നു​ക​ൾ ര​ണ്ട് ഗ്രാം 10 ​ലി​റ്റ​ർ വെ​ള്ള​ത്തി​ൽ എ​ന്ന അ​ള​വി​ൽ ത​ളി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
നെ​ൽ​ച്ചെ​ടി​ക​ളി​ൽ നിം​ഫു​ക​ളാ​ണ് കൂ​ടു​ത​ലാ​യി കാ​ണു​ന്ന​തെ​ങ്കി​ൽ ബ്യൂ​പ്രോ​ഫെ​സി​ൻ 25 എ.​സി.​സി അ​ട​ങ്ങി​യ കീ​ട​നാ​ശി​നി 10 ലി​റ്റ​ർ വെ​ള്ള​ത്തി​ന് 20 മി​ല്ലി എ​ന്ന തോ​തി​ൽ ത​ളി​ക്ക​ണം. മു​തി​ർ​ന്ന മു​ഞ്ഞ​ക​ൾ​ക്ക് ഡൈ​നെ​റ്റോ​ഫു​റാ​ൻ 20 എ​സ്ജി അ​ട​ങ്ങി​യ കീ​ട​നാ​ശി​നി കു​റ​ഞ്ഞ​ത് അ​ഞ്ചു​ഗ്രാം 10 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ത​ളി​ക്കാം. നെ​ൽ​ച്ചെ​ടി​ക​ളു​ടെ ചു​വ​ട്ടി​ൽ വീ​ഴ​ത്ത​ക്ക​വ​ണ്ണം വ​ക​ഞ്ഞു​വ​ച്ച് വേ​ണം കീ​ട​നാ​ശി​നി പ്ര​യോ​ഗി​ക്കാ​ൻ. നെ​ൽ​ച്ചെ​ടി പൂ​വി​ടു​ന്ന സ​മ​യ​ത്ത് ഒ​രു കാ​ര​ണ​വ​ശാ​ലും മ​രു​ന്ന് ത​ളി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്നു. വി​ത്തി​ലും ജൈ​വ​വ​ള​ത്തി​ലും സ്യൂ​ഡോ​മോ​ണ​സ് ഫ്ളൂ​റ​സെ​ൻ​സ് ചേ​ർ​ത്താ​ൽ രോ​ഗ​ത്തെ ഒ​രു പ​രി​ധി​വ​രെ പ്ര​തി​രോ​ധി​ക്കാ​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.