എഫ്എം റേ​ഡി​യോ വി​ത​ര​ണം
Sunday, September 15, 2019 10:42 PM IST
ചേ​ർ​ത്ത​ല: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പി​റ​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സേ​വാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചേ​ർ​ത്ത​ല​യി​ൽ തു​ട​ക്ക​മാ​യി. ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന സേ​വാ​സ​പ്താ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലെ 18 കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് എ​ഫ്എം റേ​ഡി​യോ വി​ത​ര​ണം ചെ​യ്തു. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ഹ​ന​അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ക​ഴി​യു​ന്ന കൊ​ണ്ടോ​ടി​ക്ക​രി ടെ​ൻ​സ​ണ്‍ തോ​മ​സി​ന് ആ​ദ്യ റേ​ഡി​യോ അ​ദ്ദേ​ഹം കൈ​മാ​റി.
ദേ​വ​സ്വം​ക​രി​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ വാ​ർ​ഡ് അം​ഗ​വും ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ സാ​നു സു​ധീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​രു​ണ്‍ കെ. ​പ​ണി​ക്ക​ർ, എം. ​എ​സ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, വാ​ർ​ഡ് വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ർ അ​നു​രാ​ജ്, എ​ഡി​എ​സ് സെ​ക്ര​ട്ട​റി ഷീ​നാ ബൈ​ജു, ആ​ശാ വ​ർ​ക്ക​ർ സു​നി​കു​മാ​രി, ബൈ​ജു മ​ഞ്ചാ​ടി​ക്ക​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 14 മു​ത​ൽ 20 വ​രെ ന​ട​ക്കു​ന്ന സേ​വാ​സ​പ്താ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വി​വി​ധ സേ​വാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സു​ക​ളും ന​ട​ക്കും.