സ്നേ​ഹ​ഭ​വ​ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യു​ടെ സ​ഹാ​യ​ഹ​സ്തം
Sunday, September 15, 2019 10:40 PM IST
എ​ട​ത്വ: മാ​ധ്യ​മ വാ​ർ​ത്ത​യെ തു​ട​ർ​ന്ന് കൊ​ച്ച​മ്മ​നം സ്നേ​ഹ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് കാ​രു​ണ്യ​സ്പ​ർ​ശം ചൊ​രി​ഞ്ഞ് ജോ​യി​ന്‍റ് ആ​ർ​ടി​ഒ. തി​രു​വേ​ണ​നാ​ളി​ൽ ത​ല​വ​ടി മു​രി​ക്കോ​ലി​മു​ട്ട് ഫ്ര​ണ്ട്സ് ഇ​ല​വ​ൻ ന​ൽ​കി​യ പ്ര​ഭാ​ത ഭ​ക്ഷ​ണം കൈ​യ്യി​ൽ പി​ടി​ച്ച് ക​ഴി​ക്കു​ന്ന അ​ഗ​തി​ക​ളു​ടെ ഫോ​ട്ടോ മാ​ധ്യ​മ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കാ​സ​ർ​കോ​ഡ് ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യാ​യ മാ​വേ​ലി​ക്ക​ര ഓ​ല​കെ​ട്ടി​യ​ന്പ​ലം മാ​ളി​യേ​ക്ക​ൽ മ​നോ​ജ് സ്നേ​ഹ​ഭ​വ​ൻ സെ​ക്ര​ട്ട​റി ജോ​ണി​ക്കു​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ത്തു​ക​യു​മാ​യി​രു​ന്നു.

അ​ഗ​തി​ക​ൾ​ക്ക് ഭ​ക്ഷ​ണം വെ​ച്ചു​ക​ഴി​ക്കാ​ൻ ഡ​സ്കോ, ടേ​ബി​ളോ ഇ​ല്ല​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​നോ​ജ് 15 ടേ​ബി​ളു​ക​ൾ വാ​ങ്ങി ന​ൽ​കു​ക​യ​യു​മാ​യി​രു​ന്നു. ഓ​ണ​സ​ദ്യ ന​ൽ​കാ​നു​ള്ള തു​ക​യും കൈ​മാ​റി. ഇ​ന്ന​ലെ രാ​വി​ലെ മ​ക​ൻ തേ​ജ​സി​നൊ​പ്പ​മാ​ണ് മ​നോ​ജ് സ്നേ​ഹ​ഭ​വ​നി​ൽ എ​ത്തി​യ​ത്. അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ഏ​റെ​നേ​രം ചെല​വ​ഴി​ച്ച​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്തും പ​ങ്കെ​ടു​ത്തു.