നെ​ഹ്റുവിന്‍റേതു​പോ​ലു​ള്ള ദ​ർ​ശ​ന​ങ്ങ​ൾ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യും സം​ഭാ​വ​ന ചെ​യ്തി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി സു​ധാ​ക​ര​ൻ
Sunday, September 15, 2019 10:40 PM IST
മാ​വേ​ലി​ക്ക​ര: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​മ്മാ​നി​ച്ച​തു പോ​ലു​ള്ള ദ​ർ​ശ​ന​ങ്ങ​ൾ മ​റ്റൊ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ രാ​ജ്യ​ത്തി​നു സം​ഭാ​വ​ന ചെ​യ്തി​ട്ടി​ല്ലെ​ന്നു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. നെ​ഹ്റു​വി​ന്‍റെ ദ​ർ​ശ​ന​ങ്ങ​ൾ തു​ട​ച്ചു​മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണു ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നു ദേ​ശീ​യ സം​ഗീ​തോ​ത്സ​വം മാ​വേ​ലി​ക്ക​ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി, ന​രേ​ന്ദ്ര പ്ര​സാ​ദ് സ്മാ​ര​ക നാ​ട​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദേ​ശീ​യ സം​ഗീ​തോ​ത്സ​വം-​രാ​ഗ​സു​ധ മാ​വേ​ലി​ക്ക​ര ഗ​വ.​ടി​ടി​ഐ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​ധ്യ​ക്ഷ കെ​പി​എ​സി ല​ളി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ലീ​ല അ​ഭി​ലാ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​പ്ര​സാ​ദ്, കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫി​സ​ർ പി. ​മ​ധു, ന​രേ​ന്ദ്ര പ്ര​സാ​ദ് സ്മാ​ര​ക നാ​ട​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ടി.​മാ​വേ​ലി​ക്ക​ര, സെ​ക്ര​ട്ട​റി എ​ൻ. റൂ​ബി​രാ​ജ് കാ​ന്പി​ശേ​രി, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ബി​നു ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.