ഓ​ണ​നാ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും
Tuesday, September 10, 2019 11:12 PM IST
ആ​ല​പ്പു​ഴ: ഓ​ണം കൊ​ഴു​പ്പി​ക്കാ​ൻ ജി​ല്ല​യി​ലേ​ക്ക് എ​ത്താ​നി​ട​യു​ള്ള ക​ഞ്ചാ​വ്, സ്പി​രി​റ്റ് ശേ​ഖ​ര​ത്തി​ന് ത​ട​യി​ടാ​ൻ "ഓ​പ്പ​റേ​ഷ​ൻ വി​ശു​ദ്ധി’​യു​മാ​യി എ​ക്സൈ​സ് സം​ഘം രം​ഗ​ത്ത്. ഇ​നി തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി​യാ​യ​തി​നാ​ൽ വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ വ​ര​വ് കൂ​ടാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്.
സ്പി​രി​റ്റ് ക​ട​ത്ത് ത​ട​യാ​ൻ ജി​ല്ല​യി​ൽ മൂ​ന്ന് പ്ര​ത്യേ​ക പ​രി​ശോ​ധ​നാ സം​ഘ​ങ്ങ​ൾ എ​ക്സൈ​സ് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ മൂ​ന്ന് ഗ്രൂ​പ്പു​ക​ളാ​യി ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ക്സൈ​സ്, പോ​ലീ​സ്, റ​വ​ന്യു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യും ആ​രം​ഭി​ച്ചു. ആ​ന്ധ്ര​യി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് ജി​ല്ല​യി​ലേ​ക്ക് കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​ത്.
ട്രെ​യി​നി​ൽ എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് പി​ടി​കൂ​ടി​യാ​ലും "ഉ​ട​മ​സ്ഥ​ർ’ ആ​രും ഉ​ണ്ടാ​കി​ല്ലെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.
സ്പി​രി​റ്റ് ക​ട​ത്ത് കു​റ​ഞ്ഞ​തോ​ടെ ജി​ല്ല​യി​ൽ വാ​റ്റുചാ​രാ​യ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. കു​ട്ട​നാ​ട്, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലാ​ണ് വാ​റ്റുചാ​രാ​യം കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തു​ന്ന​ത്. ഇ​വി​ട​ത്തെ ഭൂ​പ്ര​കൃ​തി വാ​റ്റു​കാ​ർ​ക്ക് അ​നു​കൂ​ല​മാ​ണ്.
തു​രു​ത്തു​ക​ളും കു​റ്റി​ക്കാ​ടും ഇ​ട​ത്തോ​ടു​ക​ളും കോ​ട ഒ​ളി​പ്പി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​ണ്. പ​ക​ലും വാ​റ്റ് ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മു​ണ്ടാ​വി​ല്ല. ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തെ ക​ണ​ക്ക് പ്ര​കാ​രം ജി​ല്ല​യി​ൽ ശ​രാ​ശ​രി 1000 ലി​റ്റ​ർ ചാ​രാ​യ​മാ​ണ് പ്ര​തി​മാ​സം പ​രി​ശോ​ധ​നാ സം​ഘം പി​ടി​ക്കു​ന്ന​ത്. വാ​റ്റ് ലി​റ്റ​റി​ന് 600 രൂ​പ വ​രെ​യു​ണ്ട്. 35 ലി​റ്റ​ർ കോ​ട വാ​റ്റി​യ​ൽ 14 ലി​റ്റ​ർ ചാ​രാ​യം ല​ഭി​ക്കും. 10 കി​ലോ ശ​ർ​ക്ക​ര​യും 400 ഗ്രാം ​ഈ​സ്റ്റും 100 രൂ​പ​യു​ടെ പ​ഴ​വ​ർ​ഗ​ങ്ങ​ളു​മാ​ണ് ചെ​ല​വ്.
ക​ഞ്ചാ​വ്, സ്പി​രി​റ്റ് ഒ​ഴു​ക്ക് ത​ട​യാ​ൻ ജി​ല്ല​യി​ൽ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ എ​ർ​പ്പെ​ടു​ത്തി​യ​താ​യി എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഷാ​ജി എ​സ്.​രാ​ജ​ൻ അ​റി​യി​ച്ചു.
ക​ള​ക്ട​റു​ടെ നി​ർദേ​ശാ​നു​സ​ര​ണം ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ൽ ഒ​രു എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മും ഫ്ളൈ​യിം​ഗ് സ്ക്വാ​ഡു​മു​ണ്ടാ​വും.