മ​ന്ത്രി സ​ന്ദ​ർ​ശി​ക്ക​ണമെന്ന്
Sunday, August 25, 2019 10:25 PM IST
ആ​ല​പ്പു​ഴ: കോ​മ​ള​പു​രം മി​ല്ലി​ൽ പ്ര​വ​ർ​ത്ത​നം നി​ല​ച്ച് ഒ​രു മാ​സം പി​ന്നി​ട്ടു​ന്പോ​ഴും ധ​ന​മ​ന്ത്രി കൂ​ടി​യാ​യ സ്ഥ​ലം എം​എ​ൽ​എ ഡോ.​ടി.​എം. തോ​മ​സ് ഐ​സ​ക് മി​ൽ സ​ന്ദ​ർ​ശി​ക്കാ​ത്ത​തി​നെ ചൊ​ല്ലി തൊ​ഴി​ലാ​ളി​ക​ളി​ൾ​ക്ക് പ്ര​തി​ഷേ​ധം. നാ​ട്ടി​ൻ പു​റ​ത്തെ ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൾ പോ​ലും ഫെ​യ്സ് ബു​ക്കി​ൽ കു​റി​പ്പി​ടു​ന്ന മ​ന്ത്രി ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ നാ​നൂറോ​ളം തൊ​ഴി​ലാ​ളി​ക​ൾ​ ജോ​ലി ചെ​യ്യു​ന്ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കോ​മ​ള​പു​രം സ്പി​ന്നിം​ഗ് മി​ല്ലി​നെ കു​റി​ച്ച് കു​റി​പ്പി​ടു​ക​യോ മി​ൽ സ​ന്ദ​ർ​ശി​ക്കു​ക​യോ ചെ​യ്യാ​ത്ത​ത് തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ സ​ജീ​വ ച​ർ​ച്ച​യാ​ണ്.