കോ​മ​ള​പു​രം സ്പി​ന്നിം​ഗ് മി​ല്ലി​ലെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി: മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു
Sunday, August 25, 2019 10:25 PM IST
ആ​ല​പ്പു​ഴ: സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ഒ​രു​മാ​സ​മാ​യി പ്ര​വ​ർ​ത്ത​നം നി​ല​ച്ച കോ​മ​ള​പു​രം സ്പി​ന്നിം​ഗ് ആ​ൻ​ഡ് വീ​വിം​ഗ് മി​ല്ലി​ൽ ഉത്പാ​ദ​നം പു​ന​രാ​രം​ഭി​ക്കാ​ൻ ധ​ന​വ്യ​വ​സാ​യ മ​ന്ത്രി​മാ​ർ അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഇ​രു വ​കു​പ്പു​ക​ളു​ടെ​യും മ​ന്ത്രി​മാ​ർ സി​പി​എ​മ്മി​ൽ പെ​ട്ട​വ​ർ ആ​യ​തി​നാ​ൽ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് സി​പി​എം ജി​ല്ലാ നേ​തൃ​ത്വം ഇ​ട​പെ​ട​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. കോ​മ​ള​പു​രം സ്പി​ന്നിം​ഗ് മി​ല്ലി​ന്‍റെ പ്ര​ശ്ന​ത്തി​ൽ സി​പി​എം നേ​തൃ​ത്വ​വു​മാ​യി എ​ഐ​ടി​യു​സി നേ​തൃ​ത്വം കൊ​ന്പ് കോ​ർ​ക്കു​കയാണ്. സ്ഥാ​പ​ന​ത്തി​ലെ പ​ഴ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ സ്ഥി​ര നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്ന​ര വ​ർ​ഷം മു​ന്പ് സി​പി​എം - സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ളും സി​ഐ​ടി​യു - എ​ഐ​ടി​യു​സി നേ​തൃ​ത്വ​ങ്ങ​ളു​ടെ​യും സം​യു​ക്ത​യോ​ഗം ധാ​ര​ണ ഉ​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ തീ​രു​മാ​നം ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ്പാ​ക്കാ​ത്ത​താ​ണ് എ​ഐ​ടി​യു​സി നേ​തൃ​ത്വ​ത്തെ ചൊ​ടു​പ്പി​ച്ച​ത്.
2011ൽ ​എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന കാ​ല​ത്താണ് അ​ന്ന​ത്തെ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന തോ​മ​സ് ഐ​സ​ക് മി​ല്ല് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​ദ്യ​കാ​ല തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​തി​ന് പി​ന്നീ​ട് കോ​ട​തി ഇ​ട​പെ​ടേ​ണ്ടി​വ​ന്നു. ഉ​ദ്ഘാ​ടനം ക​ഴി​ഞ്ഞ് അ​ഞ്ചു വ​ർ​ഷ​ത്തി​ന് ശേ​ഷം 2016ലാ​ണ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. സ്വ​കാ​ര്യ മാ​നേ​ജ്മെ​ന്‍റ് ന​ട​ത്തി​യി​രു​ന്ന സ്ഥാ​പ​നം മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ട​ച്ച​തി​നെ തു​ട​ർ​ന്ന് ദീ​ർ​ഘ​നാ​ൾ അ​ട​ഞ്ഞു​കി​ട​ന്ന മി​ൽ പി​ന്നീ​ട് സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ ഏ​റ്റെ​ടു​ത്തെ​ങ്കി​ലും ആ​ദ്യ​കാ​ല തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന ചി​ല​രു​ടെ പി​ടി​വാ​ശിയാണ് വി​ഷ​യം കോ​ട​തി​യി​ലെ​ത്തി​ച്ച​ത്. 2016ൽ ​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യ​കാ​ല തൊ​ഴി​ലാ​ളി​ക​ളെ ആ​ദ്യ ബാ​ച്ചി​ൽ കെഎസ്ടി​സി​യി​ൽ നി​ന്നും ല​ഭി​ച്ച നി​യ​മ​ന ഉ​ത്ത​ര​വു​മാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​വ​ർ​ക്ക് ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ സ്ഥി​ര നി​യ​മ​ന വാ​ഗ്ദാ​നം ന​ൽ​കി​യെ​ങ്കി​ലും മൂ​ന്നു​വ​ർ​ഷം പി​ന്നി​ട്ടും ഇ​വ​ർ ദി​വ​സ വേ​ത​ന​ക്കാ​രാ​യി തു​ട​രു​ന്നു. ര​ണ്ടാം ബാ​ച്ച് നി​യ​മ​ന​ത്തി​ൽ 32 പ​ഴ​യ തൊ​ഴി​ലാ​ളി​ക​ളെ​യും നി​യ​മി​ച്ചു. മി​ല്ലി​ന്‍റെ ഒ​ന്നാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ 2018 ൽ ​ട്രെ​യി​നി തൊ​ഴി​ലാ​ളി​ക​ളെ വീ​ണ്ടും ടെ​ക്സ്റ്റ​ൽ കോ​ർ​പറേ​ഷ​ൻ നി​യ​മി​ച്ചു. മൂ​ന്നു​റോ​ളം വ​രു​ന്ന ട്രെ​യി​നി​ക​ൾ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും 2011ൽ ​സ്ഥാ​പി​ച്ച യ​ന്ത്ര​ങ്ങ​ളി​ൽ പ​കു​തി​പോ​ലും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.
ഇതിനു കാരണം അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ അ​പ​ര്യാ​പ്ത​ത​യാ​ണ്. ഇ​തി​ന് ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സ്ഥാ​പ​ന​ത്തി​നാ​യി 16 കോ​ടി അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ തു​ട​ർ​ന്ന് വ​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തു​ക ന​ൽ​കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തി​യ​തും മി​ല്ലി​ന്‍റെ വി​ക​സ​ന​ത്തെ ബാ​ധി​ച്ചു. അ​ന്നും അ​സം​സ്കൃ​ത വ​സ്തു​വി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് മൂ​ലം സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​സ​ങ്ങ​ളോ​ളം നി​ല​ച്ചി​രു​ന്നു. വി​ഷ​യം വി​വാ​ദ​മാ​യ​തോ​ടെ ധ​ന​വ​കു​പ്പ് ത​ട​ഞ്ഞു വ​ച്ച തു​ക അ​നു​വ​ദി​ച്ചു.
നി​ല​വി​ൽ സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള നൂ​ൽ സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യ വിലയിൽ ആ​റ​ര കോ​ടി രൂ​പ ന​ൽ​കാ​ത്ത​താ​ണ് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്ന് പ​ഞ്ഞി ഉ​ൾ​ണ്ട​ടെ​യു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ണം അ​ട​ിക്കാ​ത്ത​തി​നാ​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​നും വി​ച്ഛേ​ദി​ച്ചു. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​ന്പ​ള​വും ജീ​വ​ന​ക്കാ​ർ​ക്ക് മു​ട​ങ്ങി. സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ന്ന സ​മ​യ​ത്ത് പ്ര​തി​ദ​നം മൂ​ന്നു ഷി​ഫ്റ്റു​ക​ളി​ലാ​യി നാ​ലു ല​ക്ഷ​ത്തി​ൽ അ​ധി​കം തു​ക​യു​ടെ നൂ​ൽ ഉ​ല്പാ​ദി​ച്ചി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ത​ൽ ഉ​ണ്ടെ​ങ്കി​ലും മി​ല്ലി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ഷ്ട​ത്തി​ല​ല്ലെ​ന്ന് രേ​ഖ​ക​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​ണ്.
ന​വം​ബ​റി​ന​കം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ട്രെ​യി​നി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​വം​ബറി​ന​കം സ്ഥി​ര നി​യ​മ​നം ന​ൽ​ക​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ദ്യ​കാ​ല തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ധാ​ര​ണ ന​ട​പ്പാ​ക്ക​ണ​മെ​ന്നാണ് എ​ഐ​ടി​യു​സി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​വ​രു​ടെ നി​യ​മ​നം ഉ​ട​ൻ ന​ട​പ്പാ​യി​ല്ലെ​ങ്കി​ൽ ട്രെ​യി​നി​ക​ളു​ടെ സ്ഥി​ര​പ്പെ​ടു​ത്ത​ല​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ കാ​ല​താ​മ​സം വ​രും. പ​ഴ​യ തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ​താ​യി സ്ഥാ​പ​ന​ത്തി​ലെ​ത്തി നി​ശ്ചി​ത ദി​വ​സം പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന ട്രെ​യി​നി​ക​ളു​ടെ സ്ഥി​ര​പ്പെ​ടു​ത്ത​ൽ ന​ട​പ​ടി​ക​ൾ പ​ഴ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യം ഉ​യ​ർ​ത്തി​ക്കാ​ട്ടി നീ​ട്ടിക്കൊണ്ടു പോ​കു​ന്ന​തി​നു​ള്ള ഗൂ​ഢ നീ​ക്ക​മാ​ണ് മാ​നേ​ജ്മെ​ന്‍റി​നു​ള്ള​തെ​ന്ന ആ​ശ​ങ്ക​യും തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ണ്ട്. കാ​സ​ർ​ഗോഡ് ഉ​ദു​മ മി​ല്ലി​ൽ മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ട്രെ​യി​നി​ക​ൾ​ക്ക് വി​വി​ധ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് പ​രി​ശീ​ല​നം നീ​ട്ടി ന​ൽ​കി​യി​ല്ല. കോ​മ​ള​പു​ര​ത്തും ഇ​ത് സം​ഭ​വി​ക്കുമോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണെ​ന്ന് ട്രെ​യി​നി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ.