ചി​ത്ര​പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും ന​ട​ത്തി
Sunday, August 25, 2019 10:25 PM IST
മാ​വേ​ലി​ക്ക​ര: പ്ര​ള​യം മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലെ അ​ഡീ​ഷ​ന​ൽ സ്കി​ൽ അ​ക്വി​സി​ഷ​ൻ പ്രോ​ഗ്രാം (അ​സാ​പ്) വി​ദ്യാ​ർ​ഥി​ക​ളും സം​ഘാ​ട​ക​രും ചി​ത്ര​പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും ന​ട​ത്തി. ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും ’അ​തി​ജീ​വ​നം’​രാ​ജാ​ര​വി​വ​ർ​മ ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജ് ആ​ർ​ട് ഗാ​ല​റി​യി​ൽ ആ​ർ.​രാ​ജേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​ത്ര​ത്തി​ന്‍റെ പ്ര​ഥ​മ വി​ൽ​പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ര​ഘു​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു.

അ​സാ​പ് പ്രോ​ജ​ക്ട് മാ​നേ​ജ​ർ ജെ.​ പാ​ർ​വ​തി, എ​ക്സി​ക്യൂ​ട്ടീ​വ് എ​സ്.​ സു​ബി​ത, സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് ആ​ര്യാ​ദേ​വി, ഭാ​നു കൃ​ഷ്ണ​ൻ, വി​ദ്യാ​ർ​ഥി​ക​ളാ​യ സി​ദ്ധാ​ർ​ഥ്, ആ​ദി​ത്യ​ൻ, അ​ബി കൊ​ച്ചു​മോ​ൻ, സൗ​മ്യ, അ​ഞ്ജ​ന, രേ​ഷ്മ, ആ​ദി​ത്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​വേ​ലി​ക്ക​ര എ.​ആ​ർ.​ രാ​ജ​രാ​ജ​വ​ർ​മ സ്മാ​ര​ക ഗ​വ.​ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ്, ബി​ഷ​പ് ഹോ​ഡ്ജ​സ് എ​ച്ച്എ​സ്എ​സ്, ചു​ന​ക്ക​ര ഗ​വ.​എ​ച്ച്എ​സ്എ​സ്, ക​റ്റാ​നം പോ​പ് പ​യ​സ് എ​ച്ച്എ​സ്എ​സ്, താ​മ​ര​ക്കു​ളം വി​വി​എ​ച്ച്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു. ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​നു പു​റ​മേ പ്ലാ​സ്റ്റി​ക്, സ്ട്രോ, ​ഉ​പ​യോ​ഗ ര​ഹി​ത​മാ​യ പേ​ന, കു​പ്പി എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ളും പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​ദ​ർ​ശ​ന​ത്തി​ൽ നി​ന്നു ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ തു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കാ​നാ​ണു തീ​രു​മാ​നം.